സ്വന്തം ലേഖകന്‍: അഞ്ച് സംസ്ഥാനങ്ങളില്‍ വിജയം, ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പിലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രൈമറികളില്‍ വിജയം നെടി.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഹിലാരി ക്ലിന്റണ്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചപ്പോള്‍ റോഡ് ഐലന്‍ഡില്‍ എതിരാളിയായ സാന്‍ഡേഴ്‌സനാണ് ജയം നേടിയത്. കണക്ടികട്ട്,ഡെലാവേര്‍, മേരിലന്‍ഡ്, പെന്‍സില്‍വാനിയ,റോഡ് ഐലന്‍ഡ് സംസ്ഥാനങ്ങളിലെ പ്രൈമറികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
അഞ്ച് സംസ്ഥാനങ്ങളിലും മികച്ച ജയം നേടിയ ഡൊണാള്‍ഡ് ട്രംപ് എതിരാളികളായ ടെഡ് ക്രൂസിനേയും, ജോണ്‍ കാസികിനേയും വ്യക്തമായ ഭൂരിപക്ഷത്തോടെ മറികടന്നു. സ്ഥാനര്‍ഥിത്വം ഉറപ്പിക്കാന്‍ 1237 ഡെലഗേറ്റുകളുടെ പിന്തുണ വേണ്ട ട്രംപ് ഇതിനോടകം 944 പേരുടെ പിന്തുണ നേടിയെടുത്തിട്ടുണ്ട്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റെണും ബെര്‍ണി സാന്‍ഡേഴ്‌സണും തമ്മിലാണ് സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടം. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടേയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും ഔദ്യോഗിക സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള സ്ഥാനാര്‍ഥികളുടെ മത്സരമാണ് പ്രൈമറികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല