സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രശസ്ത ഹോളിവുഡ് നടി സല്‍മാ ഹായേക്ക് രംഗത്ത്. താനുമായി പ്രണയിക്കാനില്ലെന്ന് അടുത്തിടെ നാഷണല്‍ ഇന്‍ക്വയര്‍ മാസികയില്‍ ട്രംപ് പറഞ്ഞ കഥ മെനഞ്ഞെടുത്തതാണെന്നും ട്രംപിന്റെ ലൈംഗികക്കായുള്ള ശ്രമങ്ങള്‍ താന്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നുമാണ് ഹായേക്കിന്റെ വെളിപ്പെടുത്തല്‍.
ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ ഫോണ്‍നമ്പര്‍ വാങ്ങുകയും പല തവണ തന്നെ വിളിക്കുകയും ചെയ്ത ട്രംപിന്റെ ആവശ്യം നിരുപാധികം തള്ളിയതിനെ തുടര്‍ന്നാണ് പൊക്കമില്ലാത്തതിനാല്‍ ഡേറ്റിംഗിനില്ലെന്ന് പറഞ്ഞ് ട്രംപ് പുതിയ കഥ മെനഞ്ഞത് എന്നും സല്‍മ പറഞ്ഞു. നേരത്തേ നാഷണല്‍ ഇന്‍ക്വയറില്‍ സല്‍മാ ഹായേക്കിനോട് ഡേറ്റിംഗിനില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. സ്പാനിഷ് റേഡിയോ പരിപാടിയായ എല്‍ ഷോ ഡെല്‍ മാന്‍ട്രിലില്‍ സംസാരിക്കുമ്പോഴാണ് സല്‍മ കഥയുടെ തന്റെ ഭാഗം വ്യക്തമാക്കിയത്.
അതേസമയം ട്രംപിന് കിട്ടുന്ന പന്ത്രണ്ടാമത്തെ അടിയാണ് സല്‍മ നല്‍കിയത്. നിങ്ങള്‍ക്ക് ആണ്‍കൂട്ട് ഉണ്ടോയെന്ന് തന്നോട് ട്രംപ് പല തവണ ചോദിച്ചെന്നും ട്രംപിന്റെ ആവശ്യം തിരസ്‌ക്കരിച്ചപ്പോള്‍ ഉയരക്കുറവ് കാരണം ഒരിക്കലും ഹായേക്കുമായി ഡേറ്റിംഗില്‍ ഏര്‍പെട്ടിട്ടില്ലെന്ന് പ്രചരിപ്പിച്ചെന്നും പറഞ്ഞു. താന്‍ ഒരു കാമുകനുമായി സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് ട്രംപ് എതിരേ വന്നതെന്ന് ഹായേക്ക് പറഞ്ഞു.
സൗഹാര്‍ദ്ദത്തിന്റെ പുറത്താണ് ട്രംപിന് തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് ഡേറ്റിംഗിന് വേണ്ടിയുള്ള ട്രംപിന്റെ ശല്യമായി മാറുകയായിരുന്നു. കാമുകനൊപ്പമാണ് ട്രംപിനെ കണ്ടത് തന്നെ എന്നിട്ടും പരിചയപ്പെട്ടപ്പോള്‍ തന്നെ ട്രംപ് തന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും സല്‍മ പറഞ്ഞു. ട്രംപ് ആവശ്യം ഉന്നയിച്ചപ്പോള്‍ തനിക്ക് ഒരു കാമുകന്‍ ഇല്ലെങ്കില്‍ പോലും ട്രംപിനൊപ്പം വരാനാകില്ല എന്ന് തീര്‍ത്തു പറഞ്ഞു.
എന്നാല്‍ താന്‍ വിളിച്ചെന്ന് ഒരിക്കല്‍ പോലും പുറത്ത് പറയാതിരുന്ന ട്രംപ് താന്‍ തീരെ ചെറുതായതിനാല്‍ ഒപ്പം പുറത്ത് പോകാനാകില്ല എന്ന് പ്രതികരിക്കുകയായിരുന്നത്രേ. മെക്‌സിക്കോകാരിയായ ഹായേക്ക് 1991 ലാണ് ഹോളിവുഡില്‍ സജീവമാകുന്നുനത്. പിന്നീട് ഫ്രഞ്ച് ബിസിനസുകാരനായ ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടിനെ വിവാഹം കഴിച്ച ഈ 50 കാരി നിരവധി മികച്ച വേഷങ്ങളിലൂടെ മികച്ച നടിമാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചയാളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല