സ്വന്തം ലേഖകന്‍: അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര വിന്‍ഫ്രി മത്സരിച്ചാല്‍ തനിക്ക് അനായാസ ജയമെന്ന് ട്രംപ്. ഓപ്ര എതിര്‍ സ്ഥാനാര്‍ഥിയാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഓപ്രയെ നന്നായിട്ടറിയാമെന്നും അവര്‍ മല്‍സരിക്കുമെന്നു തോന്നുന്നില്ലെന്നുമാണ് ട്രംപിന്റെ വാക്കുകള്‍.
ഓപ്രയെ എനിക്കിഷ്ടമാണ്. അവര്‍ മല്‍സരിക്കാനുണ്ടെങ്കില്‍ നല്ല രസമായിരിക്കും. എനിക്കവരെ അടുത്തറിയാം. ഓപ്രയുടെ അവസാന ടോക് ഷോകളിലൊന്നില്‍ അതിഥികളായി ഞാനും കുടുംബവും പങ്കെടുത്തിട്ടുള്ളതാണ്. കിടിലന്‍ പരിപാടിയായിരുന്നു,’ ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഗോള്‍ഡന്‍ ഗ്ലോബ് സമഗ്ര സംഭാവന പുരസ്‌കാരം നേടിയശേഷം നടത്തിയ ഓപ്രയുടെ പ്രസംഗത്തിനുപിന്നാലെയാണ്, അവര്‍ 2020ലെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാനുള്ള സാധ്യത ചര്‍ച്ചയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല