സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം മുറുകുന്നു, കരുക്കളായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുടെ അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ വരെ. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുടെ അര്‍ദ്ധ നഗ്‌ന ചിത്രങ്ങളാണ് തെരഞ്ഞെടുപ്പ് ആയുധമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
2010 ല്‍ പകര്‍ത്തിയ ട്രംപിന്റെ ഭാര്യ മെലാനീയയുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ ട്രംപിനെതിരെ പ്രചാരണത്തിന് വഴി തുറന്നിരിക്കുന്നത്. 2010 ല്‍ ഒരു പരസ്യത്തിനായി പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നും പ്രചരണത്തിന് പിന്നില്‍ മുഖ്യ എതിരാളി ടെഡ് ക്രൂസ് ആണെന്നും ട്രംപ് ട്വിറ്ററില്‍ ആരോപിച്ചു.
ട്രംപും മറ്റു സ്ഥാനാര്‍ഥികളും തമ്മിലുള്ള മത്സരം മുറുകിനില്‍ക്കെ ചിത്രങ്ങള്‍ പുറത്തുവന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ കുടിയേറ്റ വിരുദ്ധ നിലപാടും ഇസ്ലാം വിരുദ്ധ പ്രസ്താവനയും വഴി വിവാദങ്ങളുടെ സഹയാത്രികനാണ് ട്രംപ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല