സ്വന്തം ലേഖകന്‍: യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി ഡോണള്‍ഡ് ടസ്‌കിന് രണ്ടാമൂഴം, തെരഞ്ഞെടുപ്പ് പോളണ്ടിന്റെ രൂക്ഷമായ എതിര്‍പ്പ് മറികടന്ന്. പോളണ്ടില്‍ നിന്നുള്ള ഡോണള്‍ഡ് ടസ്‌കിനെ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യത്തലവന്മാര്‍ പങ്കെടുത്ത രണ്ടു ദിവസത്തെ ഉച്ചകോടിയിലാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ അഭിവൃദ്ധിക്ക് സാധ്യമായവ ചെയ്യുമെന്ന് ടസ്‌ക് ട്വീറ്റ് ചെയ്തു.
മാതൃരാജ്യമായ പോളണ്ടിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ടസ്‌ക് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. നേരത്തെ, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പോളിഷ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗം ജസെക് വോള്‍സ്‌കിയെ എത്തിക്കാനുള്ള നീക്കം പോളണ്ട് നടത്തിയിരുന്നു. എന്നാല്‍ അതിനെ മറികടന്നാണ് ടസ്‌കിനെ യൂറോപ്യന്‍ യൂണിയനിലെ രാജ്യത്തലവന്മാര്‍ തെരഞ്ഞെടുത്തത്.
മള്‍ട്ട പ്രസിഡന്റ് ജോസഫ് മസ്‌കറ്റ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് അധ്യക്ഷത വഹിച്ചു. ജൂണ്‍ ഒന്ന് മുതല്‍ 2019 നവംബര്‍ 30വരെയാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ കാലാവധി. ബ്രെക്‌സിറ്റിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കവെ ടസ്‌കിന്റെ രണ്ടാം വരവിന് ഏറെ പ്രധാന്യമുണ്ടെന്ന് കരുതപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല