സംഭാവനയില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ലിബറല്‍ ഡെമൊക്രാറ്റ് സ്ഥാനാര്‍ഥി പുറത്തായി. ബ്രെന്റ് സെന്‍ട്രലിലെ എംപി സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ മുന്‍ സംഭാവനാ സംരഭകനുമായ ഇബ്രാഹീം തഗൂരിയാന് അഴിമതി ആരോപണത്തില്‍ കുടുങ്ങിയത്.
പാര്‍ട്ടി അനധികൃതമായി വന്‍തുകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ടെലിഗ്രാഫ് പത്രമാണ് പാര്‍ട്ടി എംപിയെ കെണിയില്‍ കുടുക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമുള്ള ഇന്ത്യന്‍ ബിസിനസുകാരനായി ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍ തഗൂരിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് തഗൂരി ട്രഷറി ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യന്‍ ബിസിനസുകാരനായ റിപ്പോര്‍ട്ടര്‍ക്ക് അവസരം നല്‍കി. ഇതു കൂടാതെ പാര്‍ട്ടി തലവന്‍ ഉപപ്രധാന മന്ത്രി നിക്ക് ക്ലെഗുമായും മറ്റ് പാര്‍ട്ടി ഉന്നതരുമായും റിപ്പോര്‍ട്ടര്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
തുടര്‍ന്നാണ് ടെലിഗ്രാഫ് തെളിവുകള്‍ സഹിതം വാര്‍ത്ത പുറത്തു വിട്ടത്. അതോടെ മുഖം നഷ്ടപ്പെട്ട തഗൂരി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. പാര്‍ട്ടി സമ്മര്‍ദമാണോ തീരുമാനത്തിന് കാരണമെന്ന് തഗൂരി വെളിപ്പെടുത്തിയില്ല.
തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ വോട്ടെടുപ്പുകളില്‍ വളരെ ദുര്‍ബലമാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ അവസ്ഥ. അതിനു പുറമേയാണ് പുതിയ അഴിമതി ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല