യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് ഡോ:ജോണ്‍ സെന്താനു സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കുന്നതിനെ സംബന്ധിച്ച് ഡേവിഡ് കാമറൂണിനു ശാസന നല്കി. വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മില്‍ ഉണ്ടായിരിക്കേണ്ട സമത്വം ആണ് എന്നും ഡേവിഡ് കാമറൂണ്‍ സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കിയാല്‍ അത് തീര്‍ത്തും സ്വേച്ഛാധിപത്യം മാത്രമായി തീരും എന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ ബിഷപ് സ്വവര്ഗപ്രേമവിവാഹത്തിലൂടെ ബൈബിളിനെയും പാരമ്പര്യങ്ങളെയും നിഷേധിക്കുകയാണ് നമ്മള് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തിന്റെ പേരില്‍ സര്‍ക്കാര്‍ മാര്‍ച്ചില്‍ വിദഗ്ദാഭിപ്രായം തേടും. പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂണ്‍ ഇത് തന്റെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തും എന്നാണു അറിയിച്ചിട്ടുള്ളത്.
പക്ഷെ ആര്‍ച്ച് ബിഷപ്പ് ഇതില്‍ സര്‍ക്കാരിനോ മറ്റു അധികാരികള്‍ക്കോ ഒരു കാര്യവുമില്ല എന്നും വിവാഹത്തെ പുനര്നിര്വചിക്കേണ്ടതായിട്ടുള്ള അധികാരം ഇവര്‍ക്കില്ലെന്നും തുറന്നടിച്ചു. ഇതിലൂടെ പുതിയ ഒരു വംശം ആണ് ഉണ്ടാകാന്‍ പോകുന്നത്. തികച്ചും അംഗീകരിക്കാനാകാത്തവിധം ഒരു വംശം. ഇത് തടഞ്ഞേ തീരൂ എന്നും അദ്ദേഹം വിശ്വാസികളോടു അഭ്യര്‍ഥിച്ചു.
വിവാഹം എന്നത് ആണും പെണ്ണും തമ്മിലുള്ള ബന്ധമാണ്. വിവാഹത്തെ നിര്‍വചിക്കാന്‍ സര്‍ക്കാരിന് ആകില്ല. ഇത് നമ്മുടെ ചരിത്രവും വിശ്വാസവും പാരമ്പര്യവും കൂടിചേര്‍ന്നതാണ്. ഇത് പാരമ്പര്യത്തെ കീഴ്മേല്‍ മരിക്കുന്ന ഏര്‍പ്പാടാണ് എന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സ്വവര്‍ഗപ്രേമികളുടെ വിവാഹം ചര്‍ച്ചിന് അംഗീകരിക്കേണ്ടി വരും എന്നായിരുന്നു ഇത് വരെ എല്ലാവരും വിശ്വസിച്ചിരുന്നത്.
എന്നാല്‍ ഇതിനെതിരെയുള്ള യുദ്ധത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണം എന്ന് ഡോ:സെന്താനുഅപേക്ഷിച്ചു. വിവാഹ നിയമത്തിലുള്ള ഏതൊരു മാറ്റവും വിപ്ലവത്തെ വിളിച്ചു കൊണ്ട് വരുന്നതിനു തുല്യമാണ്. വിവാഹം എന്ന വാക്കിന്റെ അര്‍ത്ഥത്തെ തന്നെ മാറ്റിമറയ്ക്കുവാനാണ് ഡേവിഡ് കാമറൂണ്‍ ശ്രമിക്കുന്നത്. ഡേവിഡ് കാമറൂണിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചര്‍ച്ചും പ്രധാനമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഒരു കച്ചിത്തുരുമ്പായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല