ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം വിരാട് കോഹ്‌ലിയെ സമ്മര്‍ദ്ദത്തില്‍പെടുത്തി നശിപ്പിക്കരുതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിരാട് കോഹ്‌ലി മികച്ച താരമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അമിതമായി മാധ്യമ ശ്രദ്ധ ലഭിക്കുന്നത് ആ താരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.
കോഹ്‌ലി എത്ര മികച്ച കളിയാണ് പുറത്തെടുത്തതെന്ന് ഞങ്ങള്‍ക്കറിയാം. അയാളെ സമ്മര്‍ദ്ദത്തിലാക്കരുത്. പാകിസ്താനെതിരേയുള്ള മത്സരത്തില്‍ 148 ബോളില്‍ നിന്ന് 183 റണ്‍സ് നേടിയ കോഹ്‌ലി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
രോഹിത് ശര്‍മയും നന്നായി കളിച്ചു. പാകിസ്താനെതിരേയുള്ള മത്സരത്തില്‍ കോഹ്‌ലിക്ക് തിളങ്ങാന്‍ സാധിച്ചത് രോഹിതിന്റെ പിന്തുണകൊണ്ട് കൂടിയാണ്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 172 റണ്‍സ് അടിച്ചെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല