ബോളീവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ ധൂം ന്റെ മൂന്നാം പതിപ്പായ ധൂം 3 യുടെ ചിത്രീകരണം വെകിയേക്കുമെന്ന് സൂചന. നിരവധി തവണ ചിത്രീകരണം വൈകിയ സിനിമ ഇത്തവണത്തെ കാരണം ആമിര്‍ ഖാന്റെ തലമുടിയാണ്.അമീര്‍ ഖാന്റെ മുടിയിപ്പോള്‍ പറെറ വെട്ടിയ നിലയിലാണ്.
2012 ജൂണ്‍ 29 ന് നടക്കേണ്ട ചിത്രീകരണം 2012 ജുലൈ 7 ലേക്കാണ് മാറ്റി വെച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് ആമിര്‍ കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങുന്നത്. ആമിര്‍ നായകനാകുന്ന തലാഷിന്റെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ആദ്യം ചിത്രീകരണം മാറ്റി വെച്ചത്. പിന്നീട് ആമിറിന്റെ ടെലിവിഷന്‍ പ്രോഗ്രാമായ സത്യമേവ ജയതേക്ക് വേണ്ടിയും ചിത്രീകരണം നീട്ടി. ഇത്തവണ കാരണം ആമിറിന്റെ മുടിയാണ്. ആമിറിന്റെ എല്ലാ ഹിറ്റ് ചിത്രങ്ങളിലും അദ്ദേഹത്തിന്റെ മുടിക്ക് ചെറുതല്ലാത്ത പങ്കുള്ളത് കൊണ്ട് ഇത്തവണത്തേക്ക് കൂടി അദ്ദേഹത്തോട് യാഷ് രാജ് ക്ഷമിച്ചേക്കുമെന്ന് തോന്നുന്നു.
200 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആമിര്‍ ഖാനാണ് പ്രധാന വേഷത്തിലെത്തുന്നത്.
ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്, ഐശ്വര്യാ റായ്, ഹൃതിക് റോഷന് എന്നിവരായിരുന്നു ധൂമിന്റെ മുമ്പുള്ള പതിപ്പുകളില്‍ അഭിനയിച്ചിരുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല