1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012

ചെല്‍സിയെ ചാംപ്യന്‍സ് ലീഗ് കിരീടമണിയിച്ച ഐവറികോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബ ടീം വിടുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ മൂന്നു പ്രീമിയര്‍ ലീഗ് കിരീടവും, നാലു എഫ്എ കപ്പും രണ്ട് ലീഗ് കപ്പും നേടിയ ടീമിന്റെ അവിഭാജ്യഘടകമാകാന്‍ ഈ ആഫ്രിക്കന്‍ താരത്തിന് സാധിച്ചിരുന്നു.

ഞാന്‍ എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിക്കുന്നു. ചെല്‍സി വിടുകയാണ്. അത്യന്തം വേദനയോടെയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഇതുവരെ ക്ലബ്ബിന്റെ ഭാഗമായി നേടിയതിലെല്ലാം അഭിമാനമുണ്ട്. പക്ഷേ, പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അതുകൊണ്ട് പടിയിറങ്ങുന്നു-ദ്രോഗ്‌ബെ ചെല്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ദ്രോഗ്‌ബെ നേടിയ സൂപ്പര്‍ഗോളുകളാണ് മത്സരത്തെ സമനിലയിലേക്കും പിന്നിട് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ചെല്‍സിയുടെ വിജയത്തിലേക്കും നയിച്ചത്. ഇപ്പോള്‍ 34 വയസ്സുള്ള ദ്രോഗ്‌ബെയും ക്ലബ്ബും തമ്മിലുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. ചൈനീസ് ക്ലബ്ബായ ഷാങ്കായ് ഷെന്‍ഹ്വയിലേക്ക് ദ്രോഗ്‌ബെ ചേക്കേറുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.