സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം ബഹാമാസ് ദ്വീപില്‍ ആഞ്ഞു വീശിയ ഡോറിയന്‍ ചുഴലികൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. കൊടുങ്കാറ്റായി മാറിയ ഡോറിയന്‍ ഇന്ന് ശക്തമായ വേഗതയില്‍ അമേരിക്കയിലെ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയിലെ ഫ്‌ലോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെ ദശലക്ഷക്കണക്കിന് ആളുകള്‍ ഭീതിയിലാണ്.
കഴിഞ്ഞ ദിവസം ബഹാമാസില്‍ വീശിയടിച്ച ഡോറിയന്‍ ചുഴലിക്കാറ്റ് അടുത്ത ദിവസം സൗത്ത് ഫ്‌ളോറിഡയ്ക്കും സൗത്ത് കരോലിനയ്ക്കും മധ്യേ എത്തുമെന്നാണു മുന്നറിയിപ്പ്. തീരദേശ പ്രദേശമായ ജോര്‍ജിയയിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പ്യൂര്‍ട്ടോറിക്കോയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ബഹ്മാസില്‍ ചരിത്രത്തില്‍ രേഖപെടുത്തിയ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഡോറിയന്‍. 73000 ആളുകളെ പ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
യു.എസിന്റെ പടിഞ്ഞാറ് ഭാഗത്തെത്തുന്ന കൊടുങ്കാറ്റ് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഫ്‌ലോറിഡയുടെ കിഴക്കന്‍ തീരത്ത് കടുത്ത നാശം വിതച്ചേക്കാമെന്ന് ആദ്യം അനുമാനിച്ചിരുന്നു. എന്നാല്‍ മിയാമി ആസ്ഥാനമായുള്ള ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നുള്ള പ്രവചനങ്ങള്‍ ഫ്‌ലോറിഡയിലെ മുഴുവന്‍ പ്രദേശങ്ങളെയും അനിശ്ചിതത്വത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല