സ്വന്തം ലേഖകന്‍: കാനഡയില്‍ കനത്തനാശം വിതച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്. ശനിയാഴ്ച കാനഡ തീരം തൊട്ട കാറ്റ് നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ അറ്റ്‌ലാന്റിക്കില്‍ വടക്കന്‍ അമേരിക്കന്‍ തീരത്ത് നാശം വിതച്ച ഡോറിയന്‍, നോവ സ്‌കോട്ടിയയിലാണ് ഇപ്പോള്‍. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ടുകള്‍.
ശനിയാഴ്ച കാനഡതീരം തൊട്ട ഡോറിയന്‍ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം വീടുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബഹാമസ് ദ്വീപില്‍ ആഞ്ഞടിച്ച ഡോറിയന്‍ 43 പേരുടെ ജീവനാണ് കവര്‍ന്നത്. 70,000 പേര്‍ ഭവനരഹിതരായെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്.
ആയിരക്കണണക്കിനാളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ആയിരത്തോളം പേരെ ഇനിയും മാറ്റിപാര്‍പ്പിച്ചേക്കും. ബഹാമസ് ദ്വീപിനു പുറമേ യു.എസിലെ കരോലിനയിലും ജോര്‍ജിയിയിലുമാണ് കാറ്റ് നാശം വിതച്ചത്. അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് ഇപ്പോഴും തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല