ടോമിച്ചന്‍ കൊഴുവനാല്‍
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചാരിറ്റി ഇവന്റ് തികച്ചും മാതൃകാപരമായി മാറി. എല്ലാ വര്‍ഷവും ഓണവും ക്രിസ്തുമസും ഉള്‍പ്പെടെ ഒന്നോ രണ്ടോ ആഘോഷ പരിപാടികള്‍ മാത്രം നടത്തി വന്നിരുന്ന അസോസിയേഷനുകള്‍ മാറി ചിന്തിക്കുന്നതിനു മുന്നോടിയായി ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി നടത്തിയ ചാരിറ്റി ഇവന്റ് ശ്രദ്ധേയമായി മാറി.
കേരളത്തില്‍ കോട്ടയം ജില്ലയിലെ ഒരു നിര്‍ധന കുടുംബത്തിനു വീടു നിര്‍മ്മിക്കാനുള്ള ധനസഹായം സ്വരൂപിക്കുന്നതിനു വേണ്ടിയാണു മാതൃകാപരമായി ഈ പ്രവര്‍ത്തനത്തിനു ഡോര്‍സെറ്റില്‍ തുടക്കമായത്. ചാരിറ്റി ഇവന്റിലൂടെ കിട്ടിയ തുകയുടെ പകുതി ഡോര്‍സെറ്റിലെ ഒരു ചാരിറ്റി സംഘടനക്കും കൊടുത്തതിലൂടെ ജനിച്ച നാടിനെ മാത്രമല്ല ജോലി ചെയ്യുന്ന നാടിനെയും ഒരുപോലെ കാണാന്‍ സാധിക്കുന്നതായി ഡോര്‍സെറ്റ് മലയാളികള്‍ തെളിയിച്ചു കഴിഞ്ഞു.
ഡോര്‍സെറ്റിലുള്ള വികലാംഗരായ കുട്ടികളെ സംരക്ഷിക്കുന്ന ജൂലിയാസ് ഹൗസ് എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്നാണു ഈ ഇവന്റ് സംഘടിപ്പിച്ചത്. രുചികരമായ കേരള വിഭവങ്ങള്‍ ഒരിക്കിവച്ചു നടന്ന ചാരിറ്റി ഇവന്റില്‍ ഡോര്‍സെറ്റ് നഫീല്‍ഡ് ഹോസ്പിറ്റലിലെ ഇംഗ്ലീഷുകാരായ വനിതകളും പുരുഷന്‍മാരുമടങ്ങുന്ന നിരവധി വിശിഷ്ട വ്യക്തികളും കൂടാതെ മനുഷ്യ സ്‌നേഹികളായ ഡോര്‍സെറ്റ് മലയാളി സമൂഹവും സജീവമായി ഇതില്‍ പങ്കെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച വെകുന്നേരം 6 മണിക്ക് നഫീല്‍ഡ് ഹോസ്പിറ്റല്‍ കോംപൗണ്ടിലുള്ള ഹാളില്‍ നടന്ന ഈ ഇവന്റില്‍ പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷന്‍ വഹിക്കുകയും, മാര്‍ട്ടിന്‍ എഡ് വാര്‍ഡ്‌സ്, (ചീഫ് എക്‌സിക്യുട്ടീവ്, ജൂലിയ ഹൗസ്) ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഡോര്‍സെറ്റ് നഫീല്‍ഡ് ഹോസ്പിറ്റലിലെ സിസ്റ്റര്‍ ജാക്കി മെക്‌ലോഗലിന്‍ ചാരിറ്ററി പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെപ്പറ്റി വളരെ വിശദമായി സംസാരിച്ചു. പങ്കെടുത്ത ഇംഗ്ലീഷ് വനിതകള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു ഫാഷന്‍ ഷോയില്‍ പങ്കെടുക്കുകയും ഡി.കെ.സിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഫാഷന്‍ ഷോയും തുടര്‍ന്നു നടന്ന വിവിധ തരത്തിലുള്ള കാലാപരിപാടികളും ഈ ഇവന്റിനെ വര്‍ണാഭമാക്കി മാറ്റി. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഡാന്റോ പോള്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. ഈ പരിപാടി യാഥാര്‍ത്ഥ്യമാക്കുന്നതിനു മുന്‍കൈ എടുത്ത ജെസി ഡേവിഡ്, ഡാന്റോ പോള്‍ എന്നിവരെ ഭാരിവാഹികള്‍ പ്രത്യേകം അഭിനന്ദിച്ചു. യു.കെയിലെ മുഴുവന്‍ അസോസിയേഷനുകളും മാതൃകാപരമായി തുടക്കമിട്ട ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വലിയ ജനപങ്കാളിത്തത്തോടെ തുടര്‍ന്നും നടത്തുമെന്നു പ്രസിഡന്റ് ഷാജി തോമസ്, സെക്രട്ടറി ഗിരീഷ് കൈപ്പിള്ളി, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം മനോജ് പിള്ള എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല