ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായിക മേള 2015 മെയ് 9 ന് ബ്രങ്ക്‌സം മൈതാനത്ത് വച്ച് മേളയുടെ മുഖ്യ സംഘാടകന്‍ ശ്രീ ബിനോയ് മുട്ടാറിന്റെ നേതൃത്വത്തില്‍ നടന്നു.ആവേശത്തോടും മത്സര ബുദ്ധിയോടുംകൂടി അംഗങ്ങള്‍ രാവിലെ തന്നെ മൈതാനത്ത്എത്തി പരിശീലനം നടത്തുന്നത് കാണാമായിരുന്നു.
മെയ് 9 ന് രാവിലെ പത്തു മണിക്ക് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ശ്രീ ഷിബു ഫെര്‍ണാന്‍ഡസ് മറ്റു ഭരണ സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ കായിക മേള 2015 ഉദ്ഘാടനം ചെയ്തു .
വിജയികള്‍ യുക്ക്മ റീജിണല്‍ കായിക മേളയില്‍ പങ്കെടുകേണ്ടത് കൊണ്ട് തന്നെ മത്സര ഇനങ്ങളും അതിനനുസരിച്ചുള്ള നിയമങ്ങളും പാലിക്കുവാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കുക ഉണ്ടായി .ജൂനിയര്‍ ,സബ് ജൂനിയര്‍ ,സീനിയര്‍ ,സൂപ്പര്‍ സീനിയര്‍ എന്നി വിഭാഗങ്ങളില്‍ 50 മി ,100 മി , 200 മീറ്ററില്‍ ഓട്ട മത്സരവും ഒപ്പം റിലേ മത്സരവും സംഘടിപ്പിച്ചു .കൂടാതെ ഹൈ ജുംബ് , ലോങ്ങ് ജുംബ് , ഫുട്ബാള്‍ മത്സരവും നടത്തി.ഉച്ച ഭക്ഷണവും ലഘു ഭക്ഷണവും പ്രോത്സാഹനമായി അംഗങ്ങള്‍ക്ക് സംഘാടകര്‍ ഒരുക്കിയിരുന്നു. പുരുഷ ചാമ്പ്യനായി ഡാനി സാബുവും വനിതാ ചാമ്പ്യനായി അലീന തോമസ്സും ഡിയോണ്‍ ഡാന്റോ ക്യാപ്റ്റനായുള്ള ഫുട്ബാള്‍ ടീം കിരീടം കരസ്ഥമാക്കി .വൈകിട്ട് അഞ്ചു മണിയോടെ കായിക മേള സമാപിച്ചു .ഡി കെ സി സെക്രട്ടറി ശ്രീ ജോസ് ആന്റോ നന്ദി പറഞ്ഞു.
മെയ് 24 ന് റെഡിംഗ് പാലമര്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന യുക്ക്മ സൌത്ത് ഈസ്റ്റ് റീജിണല്‍ കായിക മേളയില്‍ ഡി കെ സിയുടെ കായിക താരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഷിബു ഫെര്‍ണാന്‍ഡസ്സും മുഖ്യ സംഘാടകന്‍ ബിനോയ് മുട്ടാറും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല