പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആണ്ട് തോറും നടത്തി വരാറുള്ള യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും പ്രത്യാശ നല്കുന്ന ഉയിര്‍പ്പ് പെരുന്നാളിന്റെയും അനുസ്മരണം കൊണ്ടാടുന്ന കഷ്ടാനുഭവ വാരശുശ്രുഷയും രണ്ടാമത് ഡോര്‍ സെറ്റ് ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷനും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 8 വരെ പൂള്‍ സെന്റ്ി ക്ലെമെന്റ്‌സ് ഹാളില്‍ നടത്തപ്പെടുന്നു.ഫാ. അനൂപ് എം ഏബ്രഹാം(റോം) മുഖ്യ കാര്‍മ്മികനായിരിക്കും.
മാര്‍ച്ച് 31 ന് വൈകിട്ട് സന്ധ്യാനമസ്‌കാരത്തോടെ കഷ്ടാനുഭവവാരത്തിന് തുടക്കമാവും. ഏപ്രില്‍ ഒന്നിനു രാവിലെ 8:30 നു പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും ഓശാനയുടെ പ്രത്യേക ശുശ്രുഷയും പ്രദക്ഷിണവും നടക്കും. ഏപ്രില്‍ 2 ,3 (തിങ്കള്‍ ,ചൊവ്വ) ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ രണ്ടാമത് ഡോര്‍സെറ്റ് ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ നടക്കും. ഏപ്രില്‍ നാലിന് വൈകിട്ട് യേശു ദേവന്റെ് അന്ത്യ അത്താഴത്തിന്റെ സ്മരണയായ പെസഹയുടെ ശുശ്രുഷയും വിശുദ്ധ കുര്‍ബാനയും നടക്കും. ഏപ്രില്‍ ആറിനു ദു:ഖ വെള്ളിയുടെ ശുശ്രുഷ രാവിലെ 8 :30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്നുള്ള യാമ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പ്രദക്ഷിണവും സ്ലീബ വാഴ്ത്തലും സ്ലീബ വന്ദനവും തുടര്‍ന്ന് കബറടക്ക ശുശ്രുഷയും നടക്കും.
ഏപ്രില്‍ ഏഴ് ശനി രാവിലെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ് .വൈകീട്ട് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ലോകത്തിനു രക്ഷയും പ്രത്യാശ നല്കുന്ന കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ പ്രഖ്യപനവും ഉയിര്‍പ്പ് പെരുന്നാളിന്റെ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടക്കും. എല്ലാ ദിവസവും പ്രഭാതം, ഉച്ച, സന്ധ്യ നമസ്‌കാരങ്ങള്‍ ഉണ്ടാവും. ഏപ്രില്‍ 3 വരെ കുമ്പസാരിക്കുന്നതിനുള്ള തിരഞ്ഞെടുത്ത സണ്ണി കുഞ്ഞുകുട്ടി (സെക്രട്ടറി) വിനോദ് കൊച്ചുപറമ്പില്‍ (ട്രഷറര്‍) കമ്മറ്റി അംഗങ്ങളായ ഡോ. ആഷിക് വറുഗീസ്, റജി തോമസ്, ടോംസി ജോര്‍ജ്, സിബു മാത്യു എന്നിവര്‍ കണ്‍വെന്‍ഷന്റെയും ശുശ്രുഷയുടെയും ഒരുക്കങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല