ബ്രിട്ടണിലെ ഡ്രൈവര്‍മാര്‍ പോലീസിനെ കാണുമ്പോള്‍ മാത്രം വേഗത കുറയ്ക്കാമെന്നോ സീറ്റ് ബെല്‍റ്റ് മുറുക്കാമെന്നോ മൊബൈല്‍ഫോണ്‍ മാറ്റി വയ്ക്കാം എന്നൊന്നും കരുതണ്ട. അരമൈല്‍ ദൂരത്തു നിന്നെ നിങ്ങളെ പിടിക്കാന്‍ 12500 പൌണ്ട് വിലയുള്ള ലേസര്‍ സ്പീഡ് ക്യാമറയുമായി പോലീസ് രംഗത്തെത്തുകയാണ്. വാഹനമോടിക്കുന്നവര്‍ അര മൈല്‍ അകലെനിന്നെ ഇതില്‍ പതിയും എന്നതിനാല്‍ മറ്റു രക്ഷകളോന്നുമില്ല. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുകില്ല എന്ന് പോലീസ് മേധാവികള്‍ ഉറപ്പു നല്‍കി.
എന്നാല്‍ പല വിമര്‍ശകരും അപരാധങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും പിഴ ഈടാക്കി പണം ശേഖരിക്കാനുമാണ് പോലീസ് ശ്രമിക്കുന്നത് എന്ന് കുറ്റപ്പെടുത്തുകയുണ്ടായി. ലേസര്‍ സ്പീഡ് ഡിറ്റക്ഷന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ഡ്രൈവറെപോലും കൃത്യമായി കണ്ടു പിടിക്കുവാന്‍ ഇതിലൂടെ സാധിക്കും. അറുന്നൂറു മീറ്ററോളം ദൂരത്തിലുള്ള വസ്തുക്കള്‍ പോലും കൃത്യമായി രേഖപെടുത്തുന്ന ക്യാമറയാണ് ഈ ഉപകരണത്തില്‍ ഉള്ളത്. ലേസറിനൊപ്പം ക്യാമറയും ചേരുമ്പോഴാണ് ഇത് ഡ്രൈവര്‍മാര്‍ക്ക് പാരയായി തീരുന്നത്.
ഈ ഉപകരണത്തിലൂടെ ലഭിക്കുന്ന എല്ലാ ചിത്രങ്ങളും തെളിവുകളായി ഉപയോഗിക്കാം എന്നതും ഇതിന്റെ മൂല്യം കൂട്ടുന്നു. അതോടൊപ്പം ഇതിലൂടെ നാലായിരം ആളുകളുടെ വിവരങ്ങള്‍ സൂക്ഷിക്കുവാന്‍ സാധിക്കും.വാഹനമോടിക്കുമ്പോള്‍ രണ്ടു കൈകള്‍ ഉപയോഗിച്ച് മൌത്ത് ഓര്‍ഗന്‍ വായിച്ച ഡ്രൈവറുടെ സംഭവപരമ്പര അറിഞ്ഞു പല പോലീസുകാരും ഞെട്ടി പോയതിനു ശേഷമാണ് ഇങ്ങനെ ഒരു ഉപകരണത്തിന്റെ സാധ്യത തെളിഞ്ഞു വന്നത്.
റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുവാന്‍ ഈ ക്യാമറകള്‍ കൊണ്ട് സാധിക്കും. ലക്‌ഷ്യം നേടുന്നതിനു ഇന്നത്തെ ശാസ്ത്രം എത്രമാത്രം നമ്മെ സഹായിക്കും എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്. ഈ ഉപകരണം ഉപയോഗിക്കുവാന്‍ പരിശീലിക്കുകയാണ് ഇപ്പോള്‍ പോലീസ്. ഇതിലെ വീഡിയോകള്‍ തെളിവുകളായി ഇപ്പോള്‍ എടുത്തു തുടങ്ങിയിട്ടില്ല. നിയമത്തെ മറികടക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും ഈ ഉപകരണം ഒരു പ്രശ്നമാകും എന്നതില്‍ തര്‍ക്കമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല