സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളില്‍ പരസ്യ പ്രചരണങ്ങളുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടന്‍ ഉള്‍പ്പടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍ വന്നിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ലണ്ടനിലെ ബസുകളിലെ പരസ്യം സാമൂഹിക മാധ്യമങ്ങളിലും ഹിറ്റായി മാറി.
ആലപ്പുഴയിലെ ഹൗസ്‌ബോട്ടും വള്ളംകളിയുമൊക്കെയാണ് ലണ്ടനിലെ ഒരു ഡബിള്‍ ഡക്കര്‍ ലൈന്‍ ബസില്‍ സ്റ്റിക്കര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ മനോഹരമായ ഭൂപ്രകൃതിയും ഉള്‍നാടന്‍ ജലഗതാഗതവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഡബള്‍ഡക്കര്‍ ബസിന്റെ ബോഡി നിറയെ ഈ പരസ്യമാണ് ഉള്ളത്. കേരള ടൂറിസത്തിന്റെ ലോഗോയും ഇതോടൊപ്പമുണ്ട്. നേരത്തെയും കേരള ടൂറിസത്തിന്റെ പരസ്യങ്ങള്‍ ലണ്ടനിലെ ബസുകളില്‍ ഉണ്ടായിട്ടുണ്ട്
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഈ ബസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ രീതിയെന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കാനാകുന്ന പുതിയ പ്രചാരണ ആശയങ്ങള്‍ കമന്റ് ബോക്‌സില്‍ അറിയിക്കണമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല