1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2024

സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കാൻ കുവൈത്ത് ആലോചിക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ സാധിക്കാൻ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ഊർജിതമാക്കുന്നത്. നിലവിൽ സ്വകാര്യമേഖലയിൽ 25% സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം.

ഇതു 50% ആക്കാനാണ് പദ്ധതി. എന്നാൽ പെട്രോളിയം മേഖലയിൽ 30%ൽനിന്ന് 60% ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, പെട്രോളിയം മേഖലാ യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തി. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയൽ റദ്ദാക്കും. പിഴ 3 ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും സൂചനയുണ്ട്.

എന്നു മുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്വദേശിവൽക്കരണം ശക്തമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ വിദേശികളുടെ ജോലി സാധ്യതയ്ക്ക് മങ്ങലേൽക്കും. സ്വദേശികൾക്ക് മൂന്നും നാലും ഇരട്ടി ശമ്പളം നൽകേണ്ടതിനാൽ വിദേശികളുടെ ചെറുകിട കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.