ഏഷ്യന്‍ വംശജനായ യുവാവിന്റെയും ബ്രിട്ടീഷുകാരിയായ യുവതിയുടെയും മൃതദേഹങ്ങള്‍ ബിര്‍ണിഹാം കനാനില്‍ കണ്ടെത്തി. ബംഗ്ലാദേശ് സ്വദേശിയായ പതിനെട്ടുകാരന്‍ ഫയസ് ഉദിന്റെയും ബ്രിട്ടീഷ് വംശജയായ പതിനേഴുകാരി സാറ റെയ്ലാന്‍സിന്റെയും മൃതദേഹങ്ങളാണ് കനാലില്‍ കണ്ടെത്തിയത്. കനാലില്‍ വീണ ഉദിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച സാറയും കൊല്ലപ്പെടുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. എന്നാല്‍ പ്രണയനൈരാശ്യം ബാധിച്ച ഉദിത്ത് കനാലിലേക്ക് എടുത്ത് ചാടുകയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇരുവരും പ്രണയമാണ് എന്ന കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. ബിര്‍ണിഹാം കനാലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോഴാണ് ഇരുവരുടെയും പ്രണയമായിരുന്നു എന്ന വിവരം അടുത്ത കൂട്ടുകാരും വീട്ടുകാരും അറിയുന്നത്. കഴിഞ്ഞ ദിവസം ഉദിത്തിന്റെ ഫേസ്ബുക്ക് പേജില്‍ സാറ ഐ ലൗ യു ബേബിസ് എന്ന വാചകം എഴുതിയിരുന്നു. ഇരുവരുടെയും മരണത്തിനുശേഷം അത് പരിശോധിച്ചപ്പോഴാണ് പ്രണയത്തിന്റെ സൂചനകള്‍ കൂട്ടുകാര്‍ക്ക് ലഭിച്ചത്.
ബംഗ്ലാദേശ് സ്വദേശിയായ മുസ്ലീം യുവാവും ബ്രിട്ടീഷുകാരിയും തമ്മിലുള്ള പ്രണയം ഒരിക്കലും വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് ഇരുവരും കരുതിക്കാണും. അതിന്റെ നൈരാശ്യം മറികടക്കാന്‍ സാധിക്കാതെ ഉദിത്ത് കനാലിലേക്ക് ചാടിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഉദിത്തിനെ രക്ഷിക്കാന്‍ സാറയും കനാലിലേക്ക് ചാടിയതായിരിക്കാമെന്ന് പോലീസ് വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം ഇരുവരും ദീപാവലി ആഘോഷിക്കുന്ന ചെറുസംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരുടെയും മരണം ഇരുവീട്ടുകാര്‍ക്ക് വല്ലാത്ത ഷോക്ക് ആയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല