ബെഡ്ഫോര്‍ഡ്: പ്രശസ്ത സുവിശേഷ പ്രഘോഷകനും, സീറോ മലബാര്‍ സഭയുടെ ആത്മീയ പ്രഭാഷകനുമായ ഡോ:ജോണ്‍ ദാസ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം മാര്‍ച്ച് 31, ഏപ്രില്‍ 1 തീയ്യതികളില്‍ കെംപ്സ്റ്റണ്‍ ഔര്‍ ലേഡി കാത്തലിക് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.
യുകെയിലെ നൈറ്റ് വിജിന്‍ സുവിശേഷ പ്രഘോഷകന്‍, കോഴിക്കോട് ശാലോം റിട്രീറ്റ് സെന്ററിലെ മുഖ്യ പ്രഭാഷകന്‍, വൈദ്യശാസ്ത്ര രംഗത്ത് ഡോക്റ്ററേറ്റ് നേടി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സേവനം പരിത്വജിച്ചു ഇറങ്ങി തിരിച്ച വ്യക്തി, ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനീലൂടെ സുവിശേഷ തീനാളങ്ങള്‍ ജന ഹൃദയങ്ങളിലേക്ക് എത്തിക്കുന്ന മുഖ്യ പ്രഭാഷകന്‍, ഒരു സദസിനെ മുഴുവന്‍ തന്റെതായ പ്രഭാഷണ ചാതുര്യത്തിലൂടെ പിടിച്ചിരുത്തുവാനും, ദൈവ വചനത്തിന്റെ വേരുകള്‍ ആഴ്ന്നിറക്കുവാനും കഴിവുള്ള പ്രതിഭാ സമ്പന്നന്‍ എന്നീ നിലകളില്‍ ഡോ: ജോണ്‍ വളരെ പ്രശസ്തനാണ്.
യുകെയിലെ മലയാളി സമൂഹത്തില്‍ മൂല്യച്യൂതി വന്നു കൊണ്ടിരിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനും കുടുംബങ്ങളില്‍ സ്നേഹവും സമാധാനവും നില നിര്‍ത്തുന്നതിനും, പുതു തലമുറയ്ക്ക് വിശ്വാസ സത്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിനും, കുടുംബ നവീകരണ ധ്യാനം ഫലം ചെയ്യുമെന്നും ഡോ:ജോണ്‍ ദാസ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനത്തില്‍ പങ്കു ചേര്‍ന്ന് ദൈവിക ചൈതന്യത്തില്‍ നിറയുവാനും, ആത്മീയ സൌഖ്യം നേടുന്നതിനും വേണ്ടി ഈ ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലയിന്‍ ഫാ.ബിജു അലക്സ് അറിയിച്ചു. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും കുമ്പസാരവും കൌണ്‍സിലിങ്ങും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബോസ്: 01234764386
രാജന്‍ കോശി: 07877027439
സാബിച്ചന്‍: 07545143061
പള്ളിയുടെ വിലാസം: Ourlady RC Church, 307 Bedford Road, Kempston, MK42 8QB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല