പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഡോ.മാണി പുതിയിടം ജൂലൈ മാസത്തില്‍ യു.കെസന്ദര്‍ശിക്കുന്നു. ജൂലൈ രണ്ടാം വാരം എത്തുന്ന അദ്ദേഹം യു.കെയിലെ വിവിധ ഭാഗങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, വടവാതൂര്‍ സെമിനാരി അധ്യാപകനും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്.
കുടുംബനവീകരണം പ്രവാസ ജീവിതത്തില്‍, കുഞ്ഞുമക്കളുടെ ആത്മീയ വളര്‍ച്ച തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചാണ് ഇത്തവണത്തെ പ്രഭാഷണങ്ങള്‍. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന അദ്ദേഹത്തെ അതിരൂപതാംഗങ്ങളും അതിരമ്പുഴ നിവാസികളും ചേര്‍ന്നു സ്വീകരിക്കും.
യു.കെയില്‍ എവിടെയും ധ്യാനം, പ്രഭാഷണം, ദിവ്യബലി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ഉണ്ണി വെള്ളിനാങ്കല്‍ – 07429196639
സിജോ മണ്ണഞ്ചേരി – 07886338434
ബിന്‍സണ്‍ തറപ്പേല്‍ – 07931788765
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല