പ്രണയാഭ്യര്‍ഥന നിരസിച്ചതിന് നടന്‍ നായികയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തല്ലി. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡ്രാക്കുളയിലെ നായകനായ സുധീറാണ് ഇതേ സിനിമയിലെ നായികയായ പ്രിയ എന്ന രാജേശ്വരി നമ്പ്യാരെ മര്‍ദ്ദിച്ചത്. ചിത്രത്തില്‍ ഡ്രാക്കുളയായാണ് സുധീര്‍ വേഷമിടുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നടി പ്രിയ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പ്രിയ പരാതിയില്‍ പറയുന്നു. തന്നെ വിവാഹം കഴിയ്ക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. ശല്യം വര്‍ദ്ധിച്ചതോടെ നടിയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിവരം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ത്ല്ലില്‍ കലാശിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കടവന്ത്രയിലെ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന പ്രിയയെ പിന്തുടര്‍ന്ന സുധീര്‍ കാറിന് കുറുകെ വണ്ടി നിര്‍ത്തി നടിയെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
സംഭവത്തിന് ശേഷം തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയ നടി പരാതി നല്‍കി. സുധീറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല