1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2024

സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച ചട്ടങ്ങളിലെ ഏതാനും വ്യവസ്ഥകളുടേത് ഉള്‍പ്പെടെയുള്ള സുപ്രധാന നിയമ ഭേദഗതികളുടെ കരട് തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അംഗീകാരം നല്‍കിയത്. അതേസമയം വ്യവസ്ഥകളുടെ ഭേദഗതിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഖത്തര്‍ ഐഡിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഡാറ്റകളും അതു ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും സംബന്ധിച്ചുള്ള ആഭ്യന്തര മന്ത്രിയുടെ 2015 ലെ 17-ാം നമ്പര്‍ തീരുമാനത്തിലെ ഏതാനും വ്യവസ്ഥകളുടെയും ദേശീയ മേല്‍വിലാസം സംബന്ധിച്ച 2017 ലെ 24-ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച 2019ലെ 96-ാം നമ്പര്‍ തീരുമാനത്തിലെ വ്യവസ്ഥകളുടേയും ഭേദഗതി സംബന്ധിച്ച ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

കൂടാതെ ഖത്തറിന് പുറത്തേക്ക് കൊണ്ടു പോകുന്ന മെക്കാനിക്കല്‍ വാഹനങ്ങള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിനും അനുമതി നല്‍കി. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) രാജ്യങ്ങള്‍ക്കായുള്ള ഏകീകൃത വ്യാവസായിക റഗുലേഷന്‍ നിയമം സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നല്‍കി കൂടുതല്‍ വിലയിരുത്തലിനായി ശൂറാ കൗണ്‍സിലിനും കൈമാറിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.