ലിവര്‍പൂള്‍: ഡ്രീം ടൂര്‍സും ലിവര്‍പൂള്‍ യൂത്തും സംയുക്തമായി നടത്തിയ ഓള്‍ യുകെ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അത്യാവേശപൂര്‍വമായ മത്സരത്തിനൊടുവില്‍ മാഞ്ചസ്റ്ററിന്റെ നീലപ്പട ഡ്രീം കപ്പില്‍ മുത്തമിട്ടു. ആവേശഭരിതമായിരുന്ന ഫൈനലില്‍ മീന്‍ നാഷന്‍സ് (ബെല്‍ഫാസ്റ്റ്, കാര്‍ഡിഫ്, ബ്രിസ്റ്റോള്‍) ടീമിലെ മഞ്ഞപ്പടയെ മുട്ടുകുത്തിച്ചാണ് മാഞ്ചസ്റ്റര്‍ ടീം വിജയികളായത്.
രാവിലെ ലിവര്‍പൂളില്‍ ആരംഭിച്ച മത്സരത്തില്‍ ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കാനായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന 170 ല്‍ പരം യുവജനങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ നിര്‍ലോഭമായ പ്രോത്സാഹനം ഏറ്റുവാങ്ങി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എട്ട് ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു.
ലിവര്‍പൂളില്‍ നിന്നും എ,ബി,സി ടീമുകള്‍, മാഞ്ചസ്റ്റര്‍ ടീം, മീന്‍ നാഷന്‍ ടീം, സ്ട്ടീവനേജ് ടീം, സുന്ദേര്‍ലാന്‍ഡ് ടീം, ബര്‍മിംഗ്ഹാം ടീം എന്നീ ടീമുകളിലെ ചുണക്കുട്ടന്മാര്‍ കാണികളെ പുലകമണിയിച്ചു കൊണ്ട് ഉത്തമമായ പ്രകടനം കാഴ്ചവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല