സ്വന്തം ലേഖകൻ: യാത്രക്കാര്‍ക്ക് ആശ്വാസമേകി സൗദി എയർലൈൻസ്. ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഓഫറുമായി എത്തിയിരിക്കുകയാണ് സൗദി എയർലൈൻസ്. ആഗസ്റ്റ് 17 മുതല്‍ 30വരെ ടിക്കറ്റുകളുടെ നിരക്കില്‍ 50 ശതമാനം വരെ ഇളവ് ലഭിക്കും.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ നവംബര്‍ 30വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. സൗദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതാണ്.
ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനും ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യാനും ഇളവ് ലഭിക്കും. സൗദി എയർലൈൻസ് സർവീസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും ആനൂകൂല്യം ലഭിക്കും. വെബ്സൈറ്റ് വഴിയോ മൊബൈൽ ഫോൺ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല