കുടിഭ്രാന്ത് തലയ്ക്കു പിടിച്ച മലയാളി ഈ വര്‍ഷവും പതിവു തെറ്റിച്ചില്ല. മദ്യത്തില്‍ കുളിച്ചു വേച്ചുവേച്ചാണ് ഈ വര്‍ഷവും ഓണം കടന്നുപോയതെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നു. മദ്യത്തിനെതിരേ ശക്തമായിരിക്കുന്ന പ്രചാരണപ്രവര്ത്തനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയിലാണ് ഇത്തവണത്തെ മദ്യഭ്രാന്ത് നിറഞ്ഞാടിയത്. ഉത്രാടം വരെയുള്ള എട്ടു ദിവസം മലയാളി 235 കോടി രൂപയുടെ മദ്യം അകത്താക്കിയെന്നാണ് ഒടുവിലത്തെ കണക്ക്. തിരുവോണ ദിവസത്തെ വില്പനയുടെ കണക്ക് വരാനിരി ക്കുന്നതേയുള്ളൂ. ഇതു സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാണ്. വ്യാജ മദ്യവും കടത്തിക്കൊണ്ടു വരുന്ന മദ്യവും കൂടിയാകുമ്പോള്‍ മലയാളി യുടെ കുടി ആരെയും ഞെട്ടിക്കും.
കഴിഞ്ഞ വര്‍ഷം ഈ എട്ടു ദിവസം 188 കോടി രൂപയുടെ മദ്യമാണു മലയാളി കുടിച്ചുവറ്റിച്ചത്. 24.93 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 47 കോടി രൂപയുടെ അധിക വില്പനയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഷോപ്പുകള്‍, ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള്, ബാറുകള്‍ എന്നിവയിലൂടെയുള്ള മദ്യത്തിന്റെ വിറ്റു വരവിന്റെ കണക്കാണിത്.
ഏറ്റവും കൂടുതല്‍ വില്പനയുടെ കാര്യത്തില്‍ എല്ലാത്തവണയും ചാലക്കുടിയും കരുനാഗപ്പളിയും തമ്മിലാണു മത്സരം. ഇത്തവണ ചാലക്കുടിയെ പിന്നിലാക്കി കരുനാഗപ്പള്ളി മുന്നിലെത്തി. 25.87 ലക്ഷത്തിന്റെ മദ്യമാണു കരുനാഗപ്പള്ളിയില്‍ എട്ടു ദിവസംകൊണ്ടു വിറ്റു തീര്‍ത്തത്. തൊട്ടു പിന്നില്‍ ചാലക്കുടി 24.34 ലക്ഷത്തിന്റെ മദ്യമാണു വിറ്റത്. ഏറ്റവും കൂറവ് മദ്യവില്പന നടന്നിരിക്കുന്നതു ചിന്നക്കനാലിന്റെ ഷോപ്പിലാണ്. 1.44 ലക്ഷത്തിന്റെ മദ്യ വില്പനയാണ് ഇവിടെ ഉണ്ടായത്.
ഉത്സവദിനങ്ങളില്‍ മദ്യം കുടിക്കാന്‍ മലയാളി മത്സരിക്കുമ്പോള്‍ കേരളജനതയുടെ ഭാവി എന്തായി തീരുമെന്ന ആകാംക്ഷയിലാണ് സാംസ്കാരികലോകം. മദ്യവില്പനയെ അനുകൂലിക്കുന്നവര്‍ പോലും മലയാളിയുടെ നിലവിട്ട കുടിഭ്രാന്തിനെ അപായസൂചനയായിട്ടാണു കാണുന്നത്. അന്യസംസ്ഥാനതൊഴിലാളികളുടെ സാന്നിധ്യമാണ് മദ്യവില്പന ഇത്രയും കുതിക്കാന്‍ കാരണമെന്ന് ഒരു വിഭാഗം പറയുന്നുണ്െടങ്കിലും ഇവരുടെ സാന്നിധ്യമില്ലാത്ത മേഖലകളിലും മദ്യവില്പനയ്ക്കു കുറവൊന്നുമില്ലെന്നതാണ് സത്യം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ദുരന്തങ്ങളിലേക്ക് കേരള സമൂഹം നീങ്ങുമെന്നു ആരോഗ്യരംഗ ത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ തൊണ്ണൂറുശതമാനം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും മദ്യലഹരിയിലാണ് നടക്കുന്നതെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹൃദ്രോഗം, കരള്‍ രോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങളും കേരളത്തി ല്‍ കുതിച്ചുയരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല