1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2011

മദ്യപാനം ഹൃദയാഘാതത്തെ അതിജീവിക്കാന്‍ സഹായിക്കും! കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ടല്ലെ? എന്നാല്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്, ദിവസവും ഒരു ഗ്ലാസ് വൈറ്റ്, റം അല്ലെങ്കില്‍ കൊക്ക് കഴിക്കുന്നതു സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷക ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ മദ്യപിക്കാതവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആയിരത്തിലധികം സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് മദ്യപാനം ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന കണ്ടെത്തലിലേക്ക്‌ നയിച്ചിരിക്കുന്നത്.

ഡോ: ജെംസ് ഓ കീഫ് ദിവസം ഒരു ഡ്രിന്‍കൊക്കെ അകത്താക്കുന്നത് ആരോഗ്യത്തിനു നല്ലാതാണെന്ന് പറയുന്നു. മരണസാധ്യത കുറയ്ക്കാന്‍ ആരോഗ്യകരമായ മദ്യപാനം സഹായിക്കുമെന്ന കണ്ടെത്തല്‍ കുടിയന്മാര്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതൊന്നുമല്ല. എങ്കിലും അമിതമാകാതെ സൂക്ഷിച്ചാല്‍ നന്ന്. ഹൃദയാഘാതം സംഭവിച്ച 12000 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയ വിവരങ്ങളാണ് ഹൃദയാഘാതത്തെ തരണം ചെയ്യാന്‍ സഹായിക്കുമെന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഇവരെ തുടര്‍ച്ചയായ പത്ത് വര്‍ഷം നിരീക്ഷണ വിധേയരാക്കിയ ഗവേഷകര്‍ മദ്യപാനം നിര്‍ത്തിയ 44 ശതമാനം സ്ത്രീകളും മരണം വരിക്കുകയും അതേസമയം ഹൃദയാഘാതം വന്ന ശേഷവും മദ്യപാനം തുടര്‍ന്നവരില്‍ 25 ശതമാനം പേര്‍ മാത്രമാണ് ഇക്കാലയളവില്‍ മരണത്തിനു കീഴടങ്ങിയതെന്ന് കണ്ടെത്തി, ഇതില്‍ 18 ശതമാനം പേരും മുഴു കുടിച്ചികളായിരുന്നുവത്രേ! ഇതിന്റെയര്‍ത്ഥം മദ്യപാനികള്‍ക്ക്‌ ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാധ്യത മദ്യം കൈകൊണ്ടു തൊടാത്തവരേക്കാള്‍ 35 ശതമാനം കുറവാണെന്നാണ്. ചുരുക്കിപറഞ്ഞാല്‍ ഒരു ഹേര്‍ട്ട്‌ അറ്റാക്ക് ഉണ്ടായെന്നു കരുതി ഇനിയാരും മദ്യപാനം നിര്ത്തെണ്ടതില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.