അമിതമായി കാപ്പി കുടിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് നമ്മള്‍ ധരിച്ച് വെച്ചിരിക്കുന്നത് എന്നാല്‍ കാപ്പികുടിക്ക് മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ടെന്നാണ് ഗവേഷക ലോകം പറയുന്നത്. ദിവസവും നാല് കപ്പിലധികം കാപ്പി കുടിക്കുന്നത് സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന കണ്ടെത്തലുമായി അമേരിക്കന്‍ ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്, നീണ്ട 26 വര്‍ഷം 67000 ത്തില്‍ അധികം സ്ത്രീകളെ പഠനത്തിനു വിധേയരാക്കിയത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഇവരില്‍ 672 പേരുടെ കേസുകളില്‍ ഗര്‍ഭാശയത്തിന്റെ പാളിയില്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദിവസവും നാല് കപ്പില്‍ അധികം കാപ്പി കുടിച്ചവര്‍ക്ക് കാന്‍സര്‍ സാധ്യത 25 ശതമാനവും രണ്ടോ മൂന്നോ കപ്പു കാപ്പി കുടിച്ചവരില്‍ 7 ശതമാനവും കാന്‍സര്‍ സാധ്യത കുറഞ്ഞതായും കണ്ടെത്തുകയായിരുന്നു. അതേസമയം കാഫിന്‍ ഒഴിവാക്കിയ കാപ്പി ദിവസവും രണ്ട് കപ്പില്‍ അധികം കുടിക്കുന്നവരില്‍ 22 ശതമാനവും ഗര്‍ഭാശയ കാന്‍സര്‍ സാധ്യത കുറഞ്ഞതായും പഠനത്തില്‍ കണ്ടെത്തുകയുണ്ടായി.
ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ എഡ്വാര്‍ഡ് ഗ്ലോവന്‍നൂസി പറയുന്നത് കാപ്പിക്ക് ഇന്‍സുലിന്‍, ഈസ്ട്രോജെന്‍ എന്നിവയ്ക്കൊപ്പം പ്രവര്‍ത്തിച്ചു കാന്‍സര്‍ തടയാനുള്ള കഴിവുണ്ടെന്നാണ്. ഇത് ഇന്‍സുലിന്‍ പ്രതിരോധ ശക്തി കൂട്ടുകയും ചെയ്യുമത്രേ. ഒരു മുതിര്‍ന്ന ഗവേഷകന്‍ കാപ്പിക്ക് ഡയബറ്റിസിനെ ചെറുക്കാനുള്ള കഴിവും ഉണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കാപ്പികുടിക്കൊപ്പം പുകവലി കൂടി ഉണ്ടെങ്കില്‍ ഇത് നേരെ വിപരീത ഫലമാണ് തരികയെന്നും ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. എങ്കിലും പരീക്ഷണങ്ങളില്‍ കാപ്പി പഴംപച്ചക്കറികളേക്കാള്‍ ആന്റിഓക്സിഡണ്ട് ആണെന്നും കണ്ടെത്തിയിട്ടുണ്ട്, പക്ഷെ കാപ്പിയിലെ കൊഫിന്‍ ആരോഗ്യത്തിന് ഹാനികരം തന്നെയാണ് കേട്ടോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല