അപകടത്തില്‍പ്പെട്ടയാളെ സഹായിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഏത് സാഹചര്യത്തിലായാലും അപകടത്തില്‍പ്പെട്ടയാള്‍ക്ക് ആദ്യശുശ്രൂഷ നല്‍കുക, വേണമെങ്കില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നമുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുന്നത് കണ്ടാല്‍പ്പോലും ആര്‍ക്കും രക്ഷപ്പെടുത്താനോ ആശുപത്രിയില്‍ എത്തിക്കാനോ പോലും തോന്നാത്ത തരത്തിലാണ് ഇവിടത്തെ നിയമങ്ങള്‍ നിലനില്‍ക്കുന്നത്. ആരെയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചാല്‍പോലും നിങ്ങള്‍ക്കിട്ട് ചിലപ്പോള്‍ പണികിട്ടാന്‍ സാധ്യതയുണ്ട്.
കേരളത്തിലെ അവസ്ഥ ഇതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ബ്രിട്ടണിലെ അവസ്ഥയും ഏതാണ്ട് ഇതിന് സമാനമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവമാണ് ഇത് പറയാന്‍ പ്രേരിപ്പിക്കുന്നത്. ലണ്ടനിലെ ഒരു കവലയില്‍ ഒരു ബൈക്ക് യാത്രികന്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട ആന്റണി മോത്രം വേറെ ഒന്നും നോക്കാന്‍ നിന്നില്ല നേരെ അയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനൊരുങ്ങി. അതിനിടയില്‍ വണ്ടി എവിടെയാണ് പാര്‍ക്ക് ചെയ്യുന്നതെന്ന് പോലും ആന്റണി മോത്രം നോക്കിയില്ല. അതാണ് പണി കിട്ടിയതും. വണ്ടി പാര്‍ക്ക് ചെയ്തിരുന്നത് തെറ്റായ വശത്തായിരുന്നു.
പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരിച്ചെത്തിയ ആന്റണി മോത്രം കണ്ടത് പാര്‍്ക്കിംങ്ങ് ഫൈന്റെ രസീതാണ്. അത് കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്ന് ആന്റണി മോത്രം പറയുന്നത്. മോട്ടോര്‍ ബൈക്കിന്റെ അടിയില്‍ കിടക്കുന്നയാളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ ശ്രമിച്ചെന്നാണ് ആന്റണി മോത്രം പറയുന്നത. ഇക്കാര്യത്തില്‍ കേരളവും ബ്രിട്ടണും ഒരുപോലെയാണ് ചിന്തിക്കുന്നത് എന്നാണ് ഇതില്‍നിന്ന് വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല