1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2012

 വെറും പത്തുവര്‍ഷത്തെ കാത്തിരിപ്പുമാത്രം മതി, ഡ്രൈവര്‍വേണ്ടാത്ത കാറുകള്‍ നിരത്തിലെത്താന്‍. കാറിന്റെ സുരക്ഷാപരിശോധനകളെല്ലാം പൂര്‍ത്തിയായി. ഒരുതരത്തിലുള്ള സുരക്ഷാപ്രശ്‌നങ്ങളില്ലെന്ന് കാലിഫോര്‍ണിയ ഗവര്‍ണറുടെ കൈയ്യൊപ്പ് ലഭിക്കുകയും ചെയ്തു. ഇന്നു കെട്ടുകഥയെന്നു തോന്നിയേക്കാവുന്ന ഭാവനകള്‍ നാളെ ശാസ്ത്രം യാഥാര്‍ത്ഥ്യമാക്കുമെന്നാണ് കാറിന്റെ സുരക്ഷാസര്‍ട്ടിഫിക്കറ്റുകള്‍ നല്കിയശേഷം കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പറഞ്ഞത്. ലോകപ്രശസ്ത ഐടി ഭീമനായ ഗുഗിളാണ് കാറിന്റെ സാങ്കേതിവിദ്യയ്ക്കുപിറകില്‍. ടയോട്ട പ്രയസ് കാറിലായിരുന്നു പരീക്ഷം. ഗൂഗിള്‍ ആസ്ഥാനത്തേക്ക് ഡ്രൈവര്‍വേണ്ടാത്ത കാറിലിരുന്നാണ് ഗവര്‍ണര്‍ എത്തിയത്.

നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്ട്‌വേറാണ്, ഗൂഗിളിന്റെ കാറോടിക്കല്‍ സങ്കേതത്തിന് പിന്നില്‍. ഡ്രൈവറുടെ സഹായം കൂടാതെ, ഒരു ഓട്ടോപൈലറ്റ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക. കാറിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ലേസര്‍ റഡാര്‍ ആണ് റോഡിലുള്ള കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രികരുടെയും മറ്റ് വാഹനങ്ങളുടെയും സാന്നിധ്യം തിരിച്ചറിയുക. അത്തരം തടസങ്ങള്‍ക്ക് ചുറ്റും ‘വെര്‍ച്വല്‍ ബഫര്‍ സോണ്‍’ സൃഷ്ടിക്കപ്പെടുകയും അവയെ കാര്‍ ഒഴിവാക്കുകയും ചെയ്യുന്നു. അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, െ്രെഡവര്‍ക്ക് അനായാസം കാറിന്റെ നിയന്ത്രണം ഏറ്റെടുക്കാം.

വര്‍ഷങ്ങളായി ഗൂഗിള്‍ വികസിപ്പിച്ചു വരുന്ന സങ്കേതമാണ് ഡ്രൈവ റില്ലാതെ കാറോടിക്കാനുള്ള വിദ്യ. സാന്‍ ഫ്രാന്‍സിസ്‌കോ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് ഉള്‍പ്പടെ കാലിഫോര്‍ണിയയിലെ നിരത്തുകളില്‍ ഈ സങ്കേതം ഗൂഗിള്‍ പരീക്ഷിച്ചു നോക്കിയിരുന്നു. സോഫ്ട്‌വേര്‍ പരാജയപ്പെട്ടാല്‍ കാറിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കാന്‍ പാകത്തില്‍  ഡ്രൈവര്‍മാര്‍ അതിലുണ്ടായിരുന്നു. ഒരു അപകടവും സംഭവിക്കാതെ 140,000 കിലോമീറ്റര്‍ ദൂരം പുതിയ സങ്കേതത്തില്‍ കാറുകള്‍ പിന്നിട്ടതായി, ഗൂഗിളിലെ സോഫ്ട്‌വേര്‍ എന്‍ജിനിയര്‍ സെബാസ്റ്റ്യന്‍ ത്രൂണ്‍ പറഞ്ഞു. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുക, ആളുകളുടെ സമയം ലാഭിക്കുക, കാര്‍ബണ്‍ വ്യാപനം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി പരീക്ഷിക്കുന്നതെന്ന് ഗൂഗിള്‍ മുമ്പ് വെളിപ്പെടുത്തുകയുണ്ടായി.

കാര്‍ നിര്‍മാതാക്കളായ ഓഡി എജി, ബിഎംഡബ്ലിയു എജി, ഫോര്‍ഡ്, വോള്‍വോ തുടങ്ങിയ കമ്പനികളും ഡ്രൈവര്‍ ഇല്ലാത്ത കാറിനായി വര്‍ഷങ്ങായി ഗവേഷണത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.