1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2012

രാജ്യത്തിലെ പെട്രോള്‍ വില കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നാല്പതു ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു. അതേസമയം മുന്‍പ്‌ ഉപയോഗിച്ചിരുന്നതിനേക്കാള്‍ കുറവ് ഇന്ധനമാണ് ബ്രിട്ടിഷ് ജനത ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 42.1 ബില്ല്യന്‍ കഴിഞ്ഞ ഡിസംബറില്‍ നമ്മള്‍ ചില്ലറ വ്യാപാരത്തിനായി ചിലവാക്കിയിട്ടുണ്ട്. കടകളിലും മറ്റിടങ്ങളിലും കൂട്ടിയാണ് ഈ കണക്ക്. ഇതില്‍ 3.8 ബില്ല്യന്‍ ഇന്ധനത്തിനായാണ് ചിലവാക്കിയിട്ടുള്ളത്. ഇത് 2006 ലെ കണക്കിനെക്കാള്‍ നാല്പത്തിരണ്ടു ശതമാനം അധികമാണ്.

ഇന്ധന വില്പന 5.3% കുറഞ്ഞിട്ടുണ്ട് എങ്കിലും ഇന്ധനത്തിന്റെ വിലകയറ്റം എങ്ങിനെ നമ്മെ ബാധിക്കുന്നു എന്ന് ഈ കണക്കുകള്‍ കാട്ടിത്തരുന്നു. ഡീസല്‍ വില മുന്‍പേ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇറാന്‍ പ്രതിസന്ധിയാല്‍ എണ്ണ വില കുതിച്ചുയര്‍ന്നു. ഈ വിലക്കയറ്റം ആളുകളെ കൂടുതല്‍ ചിലവാക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. വിദഗ്ദര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികമായിരുന്നു ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍.

ചില്ലറവ്യാപാരം മൊത്ത വ്യാപാരത്തിന്റെ 2.6% ഈ ഡിസംബറില്‍ നടന്നു. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും കഴിഞ്ഞ പതിനെട്ടു മാസത്തിനിടയില്‍ ഈടവും മികച്ച വിലപനയാണ് നടന്നത്. മൊത്തം ചിലവിന്റെ പത്തു ശതമാനത്തോളം ഭക്ഷണത്തിനായിട്ടാണ് ചിലവാക്കിയിട്ടുള്ളത്. ഇപ്രാവശ്യത്തെ കണക്കനുസരിച്ച് ആറു ശതമാനത്തോളം പണം ഹൈ സ്ട്രീട്ടുകളില്‍ ചിലവായി.

വസ്ത്ര ശൃംഖലയായ പീകോക്ക്, പംകിന്‍ പാച് തുടങ്ങിയവ പൊട്ടുന്നത് ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം നമുക്ക് കാണാവുന്നതാണ്. ഇങ്ങനെയൊക്കെ ആണെങ്കില്‍ തന്നെയും ബ്രിട്ടന്‍ സാമ്പത്തിക നില ഈ വര്‍ഷത്തോടെ മെച്ചപെടുത്തും എന്ന് വിദഗ്ദര്‍ അറിയിച്ചു. വോങ്ങ,പ്ലാനറ്റ് ഐസ്,ജെണേല്‍,പൗണ്ട്ലാന്‍ഡ്‌, എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തില്‍ വിപണിയെ നല്ല രീതിയില്‍ ബാധിച്ചു. എന്നാല്‍ മറ്റു ചില കമ്പനികള്‍ക്ക് നഷ്ട്ടവും ഉണ്ടായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.