സ്വന്തം ലേഖകൻ: വഴിയരികിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നവര്‍ക്ക് ഡ്രൈവിംഗ് നിരോധനമുള്‍പ്പടെയുള്ള കടുത്ത ശിക്ഷാ നടപടികളുമായി സര്‍ക്കാരിന്റെ പുതിയ പദ്ധതി ഒരുങ്ങുന്നു. സാമൂഹ്യ വിരുദ്ധ സ്വഭാാവത്തിന് അറുതി വരുത്താനാണ് ഇതുവഴി ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്നലെ പുറത്തിറക്കിയ നിര്‍ദ്ദേശ പ്രകാരം, കുറ്റം ചെയ്തു എന്ന് തെളിഞ്ഞാല്‍ കോടതികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകളും പിഴയും വിധിക്കാം.
അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ ഈ കുറ്റകൃത്യത്തെ സമീപിക്കുകയാണെന്ന് ടോറി വക്താവ് അറിയിച്ചു. അതിമനോഹരങ്ങളായ ഗ്രാമപ്രദേശത്തെ നശിപ്പിക്കുകയും, നഗര പരിസരങ്ങളെ മലീമസമാക്കുകയും ചെയ്യുന്നത് ഇത് വഴി തടയാന്‍ ആകുമെന്നും വക്താവ് പറഞ്ഞു. മാത്രമല്ല, മാലിന്യസംസ്‌കരണ പരസ്യങ്ങള്‍ ലൈസന്‍സ് ഏര്‍പ്പെടുത്തി നിയന്ത്രിക്കും. ഇതോടെ വഴിയരുകില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പൊതുജനങ്ങളെ കബളിപ്പിക്കാനും കഴിയില്ല.
ഇതോടൊപ്പം തന്നെ സാമൂഹ്യ വിരുദ്ധ പ്രവൃത്തനങ്ങള്‍ തടയുന്നതിന് വേറെയും നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളില്‍ പോലീസിംഗ് ശക്തിപ്പെടുത്തുക, ശല്യക്കാരായ അയല്‍ക്കാരെ കൗണ്‍സൈല്‍ പ്രോപ്പര്‍ട്ടികളില്‍ നിന്നും ഒഴിപ്പിക്കുന്നതിനായി പുതിയ നിയമ്മ് കൊണ്ടു വരിക എന്നതൊക്കെ അതില്‍ ഉള്‍പ്പെടും. പൊതു സമൂഹത്തിന്, തങ്ങളുടെ പരിസരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇതുവഴി കഴിയുമെന്ന് വകുപ്പ് മന്ത്രി മൈക്കല്‍ ഗോ പറഞ്ഞു.
സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പോലീസിംഗ് ഏറെ വിജയകരമായി എന്ന് അദ്ദേഹം പറനജു. ഇതുവഴി അത്തരം പ്രവര്‍ത്തനങ്ങള്‍ 50 ശതമാനത്തോളം കുറയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഏതാനും സാമൂഹ്യ വിരുദ്ധര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല