ലണ്ടന്‍: ആള്‍മറാട്ടം നടത്തി ഡ്രൈവിംങ് ലൈസന്‍സ് സ്വന്തമാക്കാന്‍ ശ്രമിച്ചയാളും, സുഹൃത്തും പിടിയില്‍. 28കാരനായ ഹാഡി മുഹമ്മദും, 25കാരനായ ദര്ബാസ് ഹമേദുമാണ് പിടിയിലായത്.
അഞ്ച് തവണ ഡ്രൈവിംങ് ടെസ്റ്റില്‍ പരാജയപ്പെട്ട ഹാഡി ആറാം തവണ ആള്‍മറാട്ടം നടത്തി ലൈസന്‍സ് നേടുവാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ വേഷത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കണമെന്ന് സുഹൃത്ത് ദര്ബാസിനോട് ഹാഡി പറയുകയായിരുന്നു. എന്നാല്‍ ലൈസന്‍സ് നേടിയ വ്യക്തിയായിരുന്നിട്ടുകൂടി ദര്ബാസ് ടെസ്റ്റില്‍ പരാജയപ്പെട്ടു. 16 തെറ്റുകളാണ് ഇയാള്‍ വരുത്തിയത്.
ഗ്ലൂസെസ്റ്ററിലെ ടെസ്റ്റ് സെന്ററിലേക്ക് തനിച്ച് വാഹനമോടിച്ച് വന്ന ഇയാളില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറ്റം വിസമ്മതിച്ച ഇയാള്‍ അറസ്റ്റിനുശേഷം കുറ്റസമ്മതം നടത്തി. മുന്‍ ഇറാഖി പോലീസ് ഓഫീസറായ ഹാഡിയും കുറ്റം ഏറ്റുപറഞ്ഞു.
ആള്‍മാറാട്ടം നടത്തിയതിന് ദര്ബാസിന് മൂന്ന് മാസത്തെ ശിക്ഷയും, ഹാഡിക്ക് 2 മാസത്തെ ശിക്ഷയും കോടതി വിധിച്ചു. ചെയ്ത കുറ്റത്തില്‍ തന്റെ കക്ഷിക്ക് കുറ്റബോധമുണ്ടെന്ന് ഹാഡിയുടെ അഭിഭാഷകന് ഗില്‍സ് നെല്‍സണ്‍ കോടതിയെ അറിയിച്ചെങ്കിലും ഇവര്‍ ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് റെക്കോര്‍ഡര്‍ മിക്കൈല്‍ ഡി നവാറോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല