ബ്രിട്ടനിലെ ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കാന്‍ ഡ്രൈവിംഗ് ടെസ്റ്റ് കൂടുതല്‍ കര്‍ക്കശമാക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.കൂടുതല്‍ കടുപ്പമേറിയ ടെസ്റ്റ് നടത്തുക. റോഡ് യാത്രക്കാരെ തിക്കിനെയും തിരക്കിനെയും കുറിച്ച് ബോധവാന്മാരാക്കുക എന്നിവയാണ് ചിലവുകുറഞ്ഞ രീതിയില്‍ ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന് കോമണ്‍സ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി (സി.ടി.സി) ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ ഈ കാലഘട്ടത്തില്‍ പുതിയ റോഡുകള്‍ പണിയുന്നത് അമിത ചെലവ് സൃഷ്ടിക്കുമെന്ന് കാണിച്ചാണ് ഇവര്‍ ഈ ശുപാര്‍ശ നല്‍കിയത്. 2025ഓടെ ഗതാഗതക്കുരുക്കുകള്‍ മൂലം സര്‍ക്കാരിന് 22 ലക്ഷം കോടി ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഉത്തവാദിത്വമുള്ള ഡ്രൈവിംഗിലൂടെ മാത്രമേ ഗതാഗതക്കുരുക്കിന് ചെവലില്ലാതെ പരിഹാരം കാണാന്‍ സാധിക്കൂവെന്ന് സി.ടി.സി ശുപാര്‍ശ ചെയ്യുന്നു.
റോഡിന്റെ വീതി കൂട്ടിയാലും ഇതിന് പരിഹാരം കാണണമെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് ഉത്തരവാദിത്വം വേണമെന്നും അതിനാല്‍ അവരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ ഈ ബോധവല്‍ക്കരണം കൂടി നല്‍കണമെന്നുമാണ് എം.പിമാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നത്.
കൂടാതെ ട്രാഫിക്കിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകള്‍ അറിയാന്‍ കാറില്‍ ട്രാഫിക് ഇന്‍ഫൊര്‍മേഷന്‍ ബട്ടണുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കൂടാതെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ ഗതാഗതക്കുരുക്കുകളെക്കുറിച്ചുള്ള പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നത്തിന് ചെലവില്ലാതെ തന്നെ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല