യുഎഇയില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നു. ഒരു കിലോയ്ക്ക് മുകളില്‍ ഭാരമുള്ള ആളില്ലാ എയര്‍ ക്രാഫ്റ്റുകള്‍ ജനറല്‍ ഏവിയേഷന്‍ അഥോറിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് യുഎഇയില്‍ നിയമമാക്കാന്‍ പോകുകയാണ്. ഇത് നിയമമാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ ഇത് നിയമമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകും.
പ്രൈവറ്റ് ലെഷര്‍ യൂസേഴ്‌സിനും കൊമേഴ്‌സ്യല്‍ അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് വെഹിക്കിള്‍സിനും ഈ നിയമം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന റെക്രിയേഷണല്‍ ഡ്രോണുകള്‍ക്ക് സഞ്ചരിക്കാന്‍ നിശ്ചിത അതിര്‍ത്തി നിര്‍ണയിക്കും. സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്ന പ്രദേശങ്ങളിലൂടെയല്ലാതെ ഈ ഡ്രോണുകള്‍ക്ക് പറക്കാന്‍ അനുവാദമില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തിക്കപ്പുറം ഡ്രോണുകള്‍ക്ക് സഞ്ചരിക്കണമെങ്കില്‍ ജിസിഎഎയുടെ അനുവാദം ആവശ്യമായി വരും.
ക്യാമറ ഘടിപ്പിച്ചിട്ടുള്ള ഡ്രോണുകള്‍ അധികൃതരുടെ മുന്‍കൂര്‍ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കില്ല. കൊമേഴ്‌സ്യല്‍ ഓപ്പറേറ്റേഴ്‌സെല്ലാം യുഎവിയില്‍ രജിസ്റ്റര്‍ ചെയ്യണം. തന്നെയുമല്ല ഡ്രോണുകളില്‍ ട്രാന്‍സ്‌പോണ്ടറുകളും പൈലറ്റ് അഥവാ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനവും ഘടിപ്പിക്കണം. കൊമേഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിച്ച് അനുമതി നേടണമെന്നും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നു. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആളില്ലാ വിമാനങ്ങളുടെ നിയന്ത്രണത്തന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം.
ഏപ്രില്‍ ഒന്നാം തിയതി മുതല്‍ ഡ്രോണുകളെ നിയന്ത്രിച്ചു കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടു വരുമെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല