സ്വന്തം ലേഖകന്‍: യുകെ ജയിലുകളില്‍ ആയുധങ്ങളും മയക്കു മരുന്നും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലെ അതീവ സുരക്ഷയുളള ജയിലുകളിലാണ് കുറ്റവാളികള്‍ക്ക് പുറത്തുള്ളവര്‍ ഡ്രോണുകളും മറ്റും ഉപയോഗിച്ച് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത്. ഈ പരിപാടി ഒരു സിസിടിവി ഫൂട്ടേജില്‍ പതിഞ്ഞതാന് സംഭവം പുറത്തറിയാന്‍ കാരണം.
കഴിഞ്ഞ മാസം ലണ്ടനിലെ വാന്‍സ്ഡ്വര്‍ത്ത് ജയിലിലായിരുന്നു സംഭവം പിടിക്കപ്പെട്ടത്. ഒരു കറുത്ത ബാഗ് കെട്ടിവെച്ച ഡ്രോണ്‍ വായുവില്‍ ഒഴുകി ജനാലകളിലൂടെ പോകുന്നതും രണ്ടു തടിക്കഷ്ണങ്ങള്‍ ഇതിന്റെ രണ്ട് അരികുകളിലും കെട്ടിവെച്ച നിലയില്‍ തിരികെ പോകുന്നതുമാണ് ദൃശ്യങ്ങളില്‍.
ഇംഗ്‌ളണ്ടിലെയും വെയ്ല്‍സിലെയും ജയിലുകളില്‍ നിരോധിത വസ്തുക്കള്‍ വ്യപകമായി കാണപ്പെട്ട മുന്‍കാല സംഭവങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് അധികാരികള്‍. നേരത്തേ മൊബൈല്‍ ഫോണുകളും മയക്കുമരുന്നുകളും ഉള്‍പ്പെടെ ജയിലിനുള്ളില്‍ നിന്നും 2000 ലധികം നിരോധിത വസ്തുക്കള്‍ കണ്ടെടുത്തിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015 ല്‍ 1000 ആയുധങ്ങളാണ് ജയിലുകളില്‍ നിന്ന് കണ്ടെത്തിയത്. 2013 നെ അപേക്ഷിച്ച് ഇത് രണ്ടു മടങ്ങ് കൂടുതലായിരുന്നു. 797 പ്രാവശ്യമാണ് നിരോധിത വസ്തുക്കള്‍ അന്ന് കടത്തിയതായി കരുതുന്നത്. ലണ്ടനിലെ പെന്റോണ്‍ വില്ല ജയിലിലെ ഭിത്തികളില്‍ നിന്നും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല