1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2017

സ്വന്തം ലേഖകന്‍: യുഎഇ 25 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലേക്ക്, അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമല എത്തിച്ച് വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍. 25 വര്‍ഷത്തിനിടെ യു.എ.ഇ കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുമെന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം മറികടക്കാനാണ് അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനത്തിലേയ്ക്ക് യു.എ.ഇ സര്‍ക്കാര്‍ എത്തിയത്.

ഓരോ മഞ്ഞുമലയിലും നൂറ് കോടിയില്‍ ഏറെ ഗ്യാലന്‍ ശുദ്ധജലം ഉള്ളതായാണ് സൂചന. അന്റാര്‍ട്ടിക്കയോട് ചേര്‍ന്നുള്ള ഹേഡ് ദ്വീപുകളിലെ മഞ്ഞുമലകളാണ് ഇത്തരത്തില്‍ യു.എ.യില്‍ എത്തിക്കുക. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ ഫുജൈറയില്‍ നിന്നും ഹേഡ് ദ്വീപുകളിലേക്ക് ഏകദേശം 8800 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം കടലിലൂടെ കപ്പലിന്റെ സഹായത്തില്‍ കെട്ടിവലിച്ച് മഞ്ഞുമല എത്തിക്കാനാണ് പദ്ധതി.

യുഎഇയുടെ തീരത്തെത്തിച്ചതിന് ശേഷം മഞ്ഞുമലയുടെ ഭാഗങ്ങള്‍ കുടിവെള്ള പ്ലാന്റിലേക്ക് മാറ്റും. പദ്ധതി യാഥാര്‍ഥ്യമായാല്‍ മഞ്ഞുമല കാണുന്നതിന് പോലും ധാരാളം പേര്‍ എത്തുമെന്നാണ് കരുതുന്നത്. ഇത് മേഖലയിലെ വിനോദസഞ്ചാര മേഖലക്കും ഉണര്‍വ്വാകുമെന്ന പ്രതീക്ഷയുണ്ട്. യു.എ.ഇയിലെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ എന്ന സ്ഥാപനമാണ് വിചിത്രമായ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നത്.

പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേയ്ക്ക് ശുദ്ധജലം നല്‍കാന്‍ ഒരു മഞ്ഞുമല തന്നെ ധാരാളമാണെന്നാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ വിലയിരുത്തല്‍. പദ്ധതി എന്ന് യാഥാര്‍ഥ്യമാകും എന്ന കാര്യം അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ജലക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.