
സ്വന്തം ലേഖകൻ: ടുത്ത ചൂടിൽ വെന്തുരുകുകയാണ് പടിഞ്ഞാറൻ മെഡിറ്ററേനിയൻ രാജ്യങ്ങൾ. സ്പെയ്ൻ, പോർച്ചുഗൽ, മൊറോക്കോ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. അസാധാരണമായ കടുത്ത ചൂടിനെ അതിജീവിക്കാൻ പാടുപെടുകയാണ് ജനങ്ങൾ.
ഗോതമ്പിന്റെ വിളവെടുപ്പുകാലത്ത് അപ്രതീക്ഷിതമായെത്തിയ ഉഷ്ണതരംഗം കാർഷിക മേഖലയെയും തകർത്തു കളഞ്ഞു. മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെയാകാം താപതരംഗത്തിനു പിന്നിലെന്ന് ആരോപിക്കാമെങ്കിലും കൃത്യമായ കാരണം കണ്ടെത്താനാകാതെ ഉഴലുകയാണ് ഗവേഷകർ. ഏപ്രിൽ അവസാന വാരമാണ് ഉഷ്ണതരംഗം രൂക്ഷമായിത്തുടങ്ങിയത്.
36.9 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഈ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന താപനില. അസാധാരണ താപതരംഗങ്ങൾ വരും വർഷങ്ങളിലും ആവർത്തിക്കുമെന്ന് നെതർലൻഡ്സിലെ കാലാവസ്ഥാ ഗവേഷകൻ എസ്ജൂക്കി ഫിലിപ് വ്യക്തമാക്കി. നിലവിൽ സ്പെയ്നിലെ 27 ശതമാനം മേഖലയും വരൾച്ച നേരിടുകയാണ്.
രാജ്യത്ത് 50 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. മൊറോക്കോയിലെ ജലസംഭരണികളിലും കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളമുള്ളത്. ടുണീഷ്യയിൽ വെള്ളത്തിന്റെ പ്രതിദിന ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. പടിഞ്ഞാറൻ മെഡിറ്ററേനിയൻ രാജ്യങ്ങളിലെ കർഷകർ തുടർച്ചയായ ആറാം വർഷവും കനത്ത വിളനാശമാണ് നേരിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല