സ്വന്തം ലേഖകൻ: ഒന്നര വര്‍ഷം മുന്‍പ് യുകെയിലെത്തിയ മലയാളി നഴ്‌സ് വെയില്‍സില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍(29 ) ആണ് ജൂലൈ 14 ന് മരണപ്പെട്ടത്. സൗത്ത്‌പോര്‍ട്ടിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഇ നോര്‍ത്ത് വെയില്‍സില്‍ നിന്നും ആണ്.
ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രിയങ്ക വെയ്ല്‍സില്‍ യാത്രയ്ക്കിടെ മരണപെട്ടു എന്നാണ് കുടുംബം അറിയിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ മരണത്തെ തുടര്‍ന്നു ഇപ്പോള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിരിക്കുകയാണ്. സൗത്തപോര്‍ട്ടില്‍ പ്രിയപ്പെട്ടവര്‍ക്കായി ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്.
തുടര്‍ന്ന് ഏറ്റവും വേഗത്തില്‍ പ്രിയങ്കയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു ആചാരപൂര്‍വമുള്ള സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും. ലങ്കാഷയര്‍ ടീച്ചിങ് ഹോസ്പിറ്റല്‍ സൗത്ത്‌പ്പോര്‍ട്ടില്‍ A&E ഡിപ്പാര്‍ട്ട്മെന്റില്‍ 3 വര്‍ഷത്തോളമായി സ്റ്റാഫ്നേഴ്സ് ആയി ജോലിചെയ്തു വരികയായിരുന്നു പ്രിയങ്ക മോഹന്‍ ഹാലിഗെ.
പ്രിയങ്കയുടെ പൊതുദര്‍ശനം ഞായറാഴ്ച സൗത്ത് പോര്‍ട്ട് ഹൊളിഫാമിലി ആര്‍സി ചര്‍ച്ചില്‍ ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ നടക്കും. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് മുംബൈയിലെ സ്വവസതിയില്‍ വെച്ച് നടക്കുന്നതായിരിക്കും. ഭര്‍ത്താവ് പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജി. 18 മാസം പ്രായമുള്ള മകള്‍ നൈല അന്ന പ്രവീണ്‍ ഏക മകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല