സൗദിയില്‍ മയക്കു മരുന്നു കേസില്‍ കഴിഞ്ഞ പത്തു മാസത്തിനിടെ 27 ഇന്ത്യക്കാരുള്‍പ്പെടെ 2237 പേര്‍ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മയക്കുമരുന്നുവേട്ടയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 453 സ്വദേശികളും 856 വിദേശികളും അറസ്റ്റിലായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
338 യമനികള്‍, 67 ഈജിപ്ഷ്യന്‍മാര്‍, 23 സുഡാനികള്‍, 71 പാകിസ്താനികള്‍, 52 ബംഗാളികള്‍, 58 എത്യോപ്പ്യക്കാര്‍, 40 സോമാലിയക്കാര്‍, 21 ഫിലിപ്പൈനികള്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
പരിശോധനകളില്‍ 12.21 ടണ്‍ ഹഷിഷ്, 13.157 കിലോ ഹെറോയിന്‍ നിര്‍മാണ സാധനങ്ങള്‍, വിതരണത്തിനു തയാറാക്കിയ 188 കിലോ ഹെറോയിന്‍, 3.138 കിലോ നാര്‍ക്കോട്ടിക് മയക്കുമരുന്നുകള്‍, തയാറാക്കിയ 1.18 മില്ല്യന്‍ മയക്കു മരുന്നുകള്‍, 52 മെഷീന്‍ തോക്കുകള്‍, 584 പിസ്റ്റള്‍, 67 റൈഫിള്‍, 11.6 മില്ല്യന്‍ ഉത്തേജക മരുന്നുകള്‍ എന്നിവ പിടിച്ചെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല