സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ വെല്ലുന്ന ക്രൂരതയുമായി ഉക്രൈനിലെ റഷ്യന്‍ വിമതര്‍, ദൃശ്യങ്ങള്‍ പുറത്ത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതില്‍ ഇസ്ലാമിക് സ്റ്റേറ്റാണ് അവസാന വാക്കെന്ന് കരുതിയെങ്കില്‍ തെറ്റി. ഉക്രൈനിലെ റഷ്യന്‍ അനുകൂലികളായ വിമതരാണ് ലോകം ഇന്നു വരെ കാണാത്ത ക്രൂര പീഡനവുമായി രംഗത്തെത്തിയത്. വിമതര്‍ മയക്കുമരുന്നു കടത്തിയതായി ആരോപിച്ച് യുവാവിനെ ക്രൂരമായി ശിക്ഷിച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കെട്ടിയിട്ട് ഇലക്ട്രിക് കേബിളിന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റഷ്യന്‍ അനുകൂല വിമതര്‍ക്ക് പ്രാമുഖ്യമുള്ള ദക്ഷിണ ഉക്രെയിനിലെ ഡോണെസ്‌ക് ഒബ്‌ളാസ്റ്റിലെ കമ്മ്യൂണാറിലാണ് ഈ ശിക്ഷ നടന്നത്. ഒരു തടിപോസ്റ്റില്‍ ചുവന്ന ടേപ്പ് കൊണ്ട് കൈകള്‍ പിണച്ചു കെട്ടിയ ഇയാളെ മറ്റൊരാള്‍ ഇലക്ട്രിക് കേബിള്‍ കൊണ്ട് അടിക്കുന്നതും ഇയാള്‍ ജീവനായി യാചിക്കുന്നതും അലറി കരയുന്നതുമാണ് വീഡിയോയില്‍. മരുന്ന് ഉപയോഗിക്കുന്ന ആളാണോ എന്ന് ചോദിക്കുമ്പോള്‍ അല്ല എന്നാണ് അടി കൊള്ളുന്നയാളുടെ മറുപടി. മയക്കുമരുന്നു കടത്തുകാരന്റെ നമ്പര്‍ വേണമെന്ന് പറഞ്ഞുകൊണ്ടാണ് പിന്നെ അടി. കോടതിയും തടവുമൊന്നും വേണ്ട ഇതാണ് ശരിക്ക് വേണ്ടതെന്ന് തുടര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നയാള്‍ പറയുന്നു. എല്ലാം പറഞ്ഞല്ലോ, എനിക്കിത് താങ്ങാനാകില്ല. ജീവിക്കണം എനിക്ക് ജീവിക്കണമെന്നും അടി കൊള്ളുന്നയാള്‍ പറയുന്നു. മയക്കുമരുന്ന് കടത്തുകാരും ഉപയോഗിക്കുന്നവരും ഇവിടെ വരണം, നിങ്ങളേപ്പോലെ ഉള്ളവരുമായി ഞങ്ങള്‍ക്ക് ചില ഇടപാടുകളുണ്ട്. എല്ലാം ഞങ്ങള്‍ ശരിയാക്കിത്തരം എന്ന് തുടര്‍ന്ന് അടിക്കുന്നയാള്‍ പറയുന്നുമുണ്ട്. റഷ്യന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റായ വി കോണ്ടാക്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല