സ്വന്തം ലേഖകന്‍: മുംബൈ പോലീസിനെ വട്ടം കറക്കിയ മയക്കുമരുന്നു റാണി പിടിയില്‍. ഒന്നരമാസത്തെ തിരച്ചിലിന് ഒടുവിലാണ് കുപ്രസിദ്ധ മയക്കുമരുന്നു കച്ചവടക്കാരിയായ ശശികല പതാന്‍ക്കര്‍ പോലീസ് വലയിലായത്.
ബുധനാഴ്ച അര്‍ദ്ധരാത്രിയോടടുപ്പിച്ചാണ് ശശികലയെ പിടികൂടിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. നേരത്തെ 100 പേരടങ്ങുന്ന അന്വേഷണ സംഘത്തെ ശശികലക്കായുള്ള തിരച്ചിലിനായി പോലീസ് നിയോഗിച്ചിരുന്നു.
മ്യോ മ്യോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെഫിഡ്രോണ്‍ എന്ന മയക്കുമരുന്നിന്റെ നഗരത്തിലെ വിതരണം മുഴുവനായും ശശികലയുടെ കൈകളിലായിരുന്നു. പാല്‍വില്‍പ്പനക്കാരിയായി തുടങ്ങി മുംബൈ മയക്കുമരുന്നു ലോബിയുടെ തലപ്പത്തെത്തിയ ശശികലയുടെ കഥ ബോളിവുഡ് സിനിമകളെ അതിശയിപ്പിക്കുന്നതാണ്.
മുംബൈ പോലീസ് കോണ്‍സ്റ്റബില്‍ ധര്‍മരാജ് കലോഖെയില്‍ നിന്ന് 114 കിലോ മെഫിഡ്രോണ്‍ പിടികൂടിയതോടെയാണ് ശശികലയിലേക്കുള്ള വഴി തെലിഞ്ഞത്. നേരത്തെ അവര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല