1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2011

മദ്യപിച്ചു വാഹനമോടിക്കുന്നത് ബ്രിട്ടനില്‍ ഒരു ട്രെന്‍ടായി മാറിയിട്ടുണ്ടെന്നു തോന്നുന്നു. മദ്യ ലഹരിയില്‍ 23 മൈലോളം തെറ്റായ വശത്തൂടെ കാറോടിച്ച നാല്‍പ്പത്തിമൂന്നുകാരിക്ക് ഒമ്പതുമാസം തടവ് ശിക്ഷ വിധിച്ചു. മണിക്കൂറുകളോളമാണ് ഇവര്‍ മൂലം ഗതാഗത സ്തംഭനമുണ്ടായത്. ഇരുപത് മിനിട്ടു കൊണ്ടാണ് ഇവര്‍ ഇരുപത്തിമൂന്ന് മൈല്‍ ദൂരം കാര്‍ ഓടിച്ചത്. ജൂലൈ 14ന് രാത്രി പതിനൊന്ന് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മൂന്ന് കുട്ടികളുടെ അമ്മയായ ഡിബോറ ഹണ്ട് ആണ് ശിക്ഷിക്കപ്പെട്ടത്.

ബ്രിഡ്ജ് വാട്ടറിലേക്കുള്ള ജംഗ്ഷന്‍ 24ല്‍ നിന്ന് യൂ ടേണ്‍ എടുത്ത ശേഷം ഓവര്‍ടേക്കിംഗ് ലൈനിലൂടെ മാത്രമാണ് ഇവര്‍ ഡ്രൈവ് ചെയ്തത്. പിന്നീട് വെസ്റ്റണ്‍ സൂപ്പര്‍ മേറിലേക്കുള്ള ജംഗ്ഷന്‍ 21ല്‍ വച്ച് ഇവരുടെ കാര്‍ നിന്ന് പോകുകയായിരുന്നു. അതോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരെ ശിക്ഷിച്ചില്ലെങ്കില്‍ തന്റെ പൊതുസേവനം കൊണ്ട് യാതൊരു ഗുണവുമില്ലാതെ വരുമെന്ന് ജഡ്ജി മാര്‍ക് ഹോര്‍ട്ടണ്‍ വിധി പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചു.

സോമര്‍സെറ്റിലെ ലംഗ്‌പോര്‍ട്ടില്‍ നിന്നു വരുന്ന ഇവര്‍ മദ്യത്തിന് അടിമയാണ്. സാമ്പത്തിക ഉപദേശകയായി ജോലി ചെയ്തിരുന്ന ഇവര്‍ ഇപ്പോള്‍ തൊഴില്‍ രഹിതയാണ്. കൂടാതെ കുട്ടികളുടെ അവകാശത്തെ ചൊല്ലി മുന്‍ ഭര്‍ത്താവുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മണിക്കൂറിന് അറുപത് മൈല്‍ എന്ന അമിത വേഗത്തില്‍ വണ്ടിയോടിച്ചിട്ടും ആര്‍ക്കും അപകടമൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യത്തിനാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വിധി പ്രഖ്യാപനം കേട്ട ഹണ്ട് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ റോഡിലെ മറ്റു യാത്രക്കാരില്‍ ഭീതിയുണ്ടാക്കിയ ഇവര്‍ യാതൊരു രീതിയിലുമുള്ള പരിഗണന അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഇവരുടെ അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ച് അറിയിക്കാന്‍ കുറഞ്ഞത് പത്ത് പേരെങ്കിലും പൊലീസിന്റെ ടോള്‍ ഫ്രീ നമ്പരായ 999ല്‍ വിളിച്ചിരുന്നു. ഇവരെ ശ്വാസ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ 100 മില്ലി ശ്വാസത്തില്‍ നിന്ന് 83 മില്ലി മദ്യമാണ് ലഭിച്ചത്. നേരത്തെയും അമിത വേഗത്തിന് ഹണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.