1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2011


സംഗമങ്ങളുടെയും തിരുനാളുകളുടെയും സീസണ്‍ ആയതോടെ യു കെയില്‍ അങ്ങോളമിങ്ങോളം ചെണ്ടയില്‍ നാദബ്രഹ്മം തീര്‍ത്ത് ശ്രദ്ധേയരാവുകയാണ് ബ്രിക്കെന്‍ഹെഡ്‌ ദൃശ്യകല.കേരളത്തനിമയും പാരമ്പര്യ രീതിയിലുള്ള അവതരണവുമാണ് പത്തോളം അംഗങ്ങളുള്ള ദൃശ്യകല ചെണ്ടമേളട്രൂപ്പിനെ വ്യത്യസ്തരാക്കുന്നത്.ചെണ്ടയുടെ താളത്തിനൊത്ത്‌ സ്റ്റെപ്പുകള്‍ വച്ച് ഇവര്‍ നടത്തുന്ന പ്രകടനം യു കെ മലയാളികള്‍ക്കിടയില്‍ പ്രശസ്തമാണ്.

ആതിരപ്പിള്ളി ശിവദാസന്‍ ആശാന്‍റെ ശിക്ഷ്യന്‍ ആയിരുന്ന ജോഷിയാണ് ദൃശ്യകലയുടെ അമരക്കാരന്‍.ജോഷിയുടെ ശിക്ഷണത്തില്‍ ചിട്ടയാര്‍ന്ന പരിശീലനം നേടിയവരാണ് ട്രൂപ്പിലെ മറ്റംഗങ്ങള്‍.പതിനാലു വയസുള്ള ചാണ്ടിച്ചനും നാലുവയസുള്ള ജോസിനുമാണ് ഇലത്താളമിടുന്നത്.ഇത്തരത്തില്‍ കുരുന്നു പ്രതിഭകളെ ഉള്‍പ്പെടുത്തിയ യു കെ യിലെ ഏക ചെണ്ടമേള ട്രൂപ്പാണ് ദൃശ്യകല.ജിബു,സോജന്‍,കുര്യന്‍,ഷിന്ഷോ,ഷിബു,അജിത്‌,പോളി എന്നിവരാണ് ട്രൂപ്പിലെ മറ്റംഗങ്ങള്‍.

 

നാട്ടില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും നേരിട്ടു വാങ്ങുന്ന യഥാര്‍ത്ഥ നാദമുള്ള ചെണ്ടയാണ് ദൃശ്യകലയിലെ കലാകാരന്മാര്‍ ഉപയോഗിക്കുന്നത്.പരമ്പരാഗത രീതിയുള്ള വസ്ത്രങ്ങള്‍ (ബനിയനും മുണ്ടും )അണിഞ്ഞു ചെണ്ടമേളം അവതരിപ്പിക്കുന്ന ട്രൂപ്പിലെ അംഗങ്ങള്‍ ചെണ്ട തോളില്‍ തൂക്കിയിടുന്നതില്‍ പോലും സ്വീകരിക്കുന്ന രീതി തികച്ചും ആചാരങ്ങള്‍ക്ക് അനുസൃതമായാണ്.ആഴ്ചയില്‍ ചുരുങ്ങിയത് നാലു ദിവസം പ്രാക്ടീസ് ചെയ്ത് തങ്ങളുടെ പ്രതിഭ കാത്തുസൂക്ഷിക്കുന്ന ദൃശ്യകല ചെണ്ടമേള ട്രൂപ്പ് യു കെയിലെ ചെണ്ടമേള ട്രൂപ്പുകളില്‍ വേറിട്ടു നില്‍ക്കുന്നു.കഴിഞ്ഞയാഴ്ച നടന്ന മാഞ്ചസ്റ്റര്‍ തിരുനാളില്‍ ട്രൂപ്പിന്റെ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

ജോഷി : 07941896956

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.