1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2016

സ്വന്തം ലേഖകന്‍: ദുബായിയില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. മരിച്ച ഏഴു പേരും ഇന്ത്യക്കാരാണ്. മിനിബസ് ട്രക്കില്‍ ഇടിച്ചു കയറിയായിരുന്നു അപകടം. എറണാകുളം പിറവം ചാന്തേലില്‍വീട്ടില്‍ എവിന്‍കുമാറാ (29)ണ് കൊല്ലപ്പെട്ട മലയാളി. ദുബായില്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു അവിന്‍കുമാര്‍.

ദുബായിലെ സ്റ്റീല്‍ കമ്പനിയിലെ എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പ്പെട്ടത്. ആകെ 20 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരാള്‍ ഉത്തരേന്ത്യക്കാരനായ ഹുസൈനാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

ദുബായ്– അബുദബി റൂട്ടില്‍ ജബല്‍ അലി അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെതുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിബസ് ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.