സ്വന്തം ലേഖകൻ: ദുബായില്‍ വരുമാനത്തിന് ചേര്‍ന്ന താമസ സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന അഫോര്‍ഡബിള്‍ ഹൗസിംഗ് നയത്തിന് അംഗീകാരം ലഭിച്ചു. ഇന്നലെ ചേര്‍ന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പുതിയ നയം അംഗീകരിച്ചത്.
2040 അര്‍ബന്‍ മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാണ് അഫോര്‍ഡബില്‍ ഹൗസിങ് പോളിസി ആവിഷ്‌കരിക്കുന്നത്. ഇതനുസരിച്ച് ദുബായില്‍ വ്യതസ്ത വരുമാനക്കാര്‍ക്ക് യോജിച്ച രീതിയിലുള്ള ഭവനപദ്ധതികള്‍ നിലവില്‍ വരും.തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്തിന് അടുത്ത് താമസസൗകര്യം ഒരുക്കുക എന്നതും പുതിയ നയത്തിന്റെ ഭാഗമായാണ്.
ദുബായിലെ തൊഴില്‍ മേഖല വൈവിധ്യവത്കരിക്കുന്നതിനൊപ്പം കൂടുതല്‍ മേഖലയിലേക്ക് കൂടുതല്‍ ജീവനക്കാര്‍ അടുത്തവര്‍ഷങ്ങളില്‍ കടന്നുവരും. ഇവര്‍ക്ക് അവരുടെ വരുമാനത്തിന് അനുസരിച്ച് ദുബായില്‍ തന്നെ താമസിക്കാന്‍ സൗകര്യമൊരുക്കുക എന്നതാണ് പുതിയ നയം.
ഇതോടൊപ്പം ദുബായിലെ പദ്ധതികളില്‍ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് 40 ബില്യണ്‍ ദിര്‍ഹം അനുവദിക്കാനും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല