സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് പരിഷ്‌ക്കാരവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സൗകര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തിലൊതരു പരിഷ്‌കാരത്തിന് ഒരുങ്ങുന്നതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാം.
സ്മാര്‍ട്ട്‌ഫോണ്‍ ആക്കുന്നതോടെ പരിശോധന നടപടികള്‍ വേഗത്തിലാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ എമിറേറ്റസ് സ്മാര്‍ട്ട് വാലെറ്റ് ഉപയോഗിച്ചാല്‍ പാസ്‌പോര്‍ട്ടിനും, എക്പ്രസ് ഗെയിറ്റ് കാര്‍ഡിനും പകരമായി ദുബായ് വിമാനത്താവളത്തില്‍ ഉപയോഗിക്കാം.
യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍, എമിറേറ്റസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയിലെ വിവരങ്ങള്‍, ഈഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍ തുടങ്ങിയവയും പുതിയ പദ്ധതികളുമായി ബന്ധിപ്പിക്കും. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചല്‍ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ സ്മാര്‍ട്ട് വാലെറ്റ് പുറത്തിറക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല