സ്വന്തം ലേഖകൻ: പ്രവാസികൾക്ക് എപ്പോഴും യാത്ര ചെയ്യേണ്ട ഒരു സ്ഥലം ആണ് ദുബായ് എയർപോർട്ട്. നാട്ടിലേക്ക് പോകുന്നവരെ കൊണ്ടുവിടാനും, നാട്ടിൽ നിന്നും വരുന്നവരെ എടുക്കാനും എല്ലാം ദുബായ് എയർപോർട്ടിലേക്ക് പ്രവാസികൾ പേകേണ്ടി വരും. സ്വദേശികളും എയർപോർട്ട് ഉപയോഗിക്കുന്നത് കുറവല്ല. മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവർ പലപ്പോഴും വിമാനം വഴിയാണ് യാത്ര. അതുകൊണ്ട് തന്നെ എയർപോർട്ടിൽ 24 മണിക്കൂറും വാഹനങ്ങൾ എത്തും.
എയർപോർട്ടിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് പലപ്പോഴും അധികൃതർക്ക് തലവേദനയാണ്. അതിലും വലിയ തലവേദനയാണ് ഡ്രെെവർക്ക്. നിരവധി തവണ വന്നിട്ടുള്ളവർക്ക് മാത്രമേ സ്ഥലം പെട്ടെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളു. അല്ലങ്കിൽ പണിപാളും. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് ഇപ്പോൾ ദുബായ് എയർപോർട്ട് അധികൃതർ പുതിയ സംവിധാനം കൊണ്ടു വന്നിരിക്കുന്നത്.
വാഹനം പാർക്ക് ചെയ്യുന്ന എരിയകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാഹായിക്കുന്ന ഒരു പാർക്കിങ് സംവിധാനം ആണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. പാർക്കിങ് മേഖലയിൽ പ്രത്യേക കളർ കോഡ് ആണ് വന്നിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി അധികൃതർ കൊണ്ടുവന്നിരിക്കുന്നത്.
വിമാനത്താവളത്തിന്റെ പ്രവർത്തന മികവ് ഇതിലൂടെ ഉയർത്താൻ സാധിക്കും. തടസ്സമില്ലാത്ത യാത്രനുഭവം യാത്രക്കാർക്ക് നൽകുന്നതിന് ഇതിലൂടെ സാധിക്കും. അതിഥികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ വികസന പ്രവർത്തനങ്ങൾ എന്ന് അധികൃതർ അറിയിച്ചു.
വിഐപി സൗകര്യത്തോടെ അതിഥികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ദുബായ് എയർപോർട്ട് അധികൃതർ കൊണ്ടുവരുന്നത്. പ്രത്യേക മജ്ലിസ് സൗകര്യവും വിമാനത്താവളത്തിൽ നിർമിക്കും. വരും മാസങ്ങളിൽ പുതിയ വികസന പ്രവൃത്തികൾ കൊണ്ടുംവരുമെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ ദുബായ് വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് മണിക്കൂറിന് 15 ദിർഹം മുതൽ ഒരു ദിവസത്തേക്ക് 125 ദിർഹം വരെയാണ് ഫീസ് ഈടാക്കുന്നത്.
അധികം വരുന്ന ഒരോ ദിവസനത്തിന് 100 ദിർഹം വീതം നൽകിയാൽ മതിയാകും. ആയിരക്കണക്കിന് പേരാണ് ദിവസവും ദുബായ് വിമാനത്താവളത്തിൽ വരുന്നത്. യുഎഇ നിവാസികളും, പ്രവാസികളും എല്ലാം ഇതിൽ ഉൾപ്പെടും. എമിറേറ്റ്സിന്റെ ലോ കോസ്റ്റ് എയർലൈനായ ഫ്ലൈ ദുബൈ യാത്രക്കാർക്ക് ടെർമിനൽ രണ്ടിൽ മുൻകൂട്ടി പാർക്കിങ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല