1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2023

സ്വന്തം ലേഖകൻ: അന്താരാഷ്ട വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഇല്ലാതെ യാത്ര ചെയ്യാന്‍ സൗകര്യം. ടെര്‍മിനല്‍ മൂന്നിലാണ് മുഖം കാണിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന അഞ്ച് സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജൈറ്റക്‌സ് സാങ്കേതിക പ്രദര്‍ശന മേളയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചു.

ദുബായ് അന്താരാഷ്ട വിമാനത്തവളത്തിലെ ടെര്‍മിനല്‍ മൂന്ന് വഴി യാത്രചെയ്യുന്നവര്‍ക്കാണ് പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഇല്ലാതെ കടന്നുപോകാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറക്ക് മുന്നില്‍ മുഖം കാണിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനായി ആദ്യ ഘട്ടത്തില്‍ അഞ്ച് സ്മാര്‍ട്ട് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഈ സേവനം ലഭിക്കുന്നതിനായി യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ടോ എമിറേറ്റസ് ഐഡിയോ ഉപയോഗിച്ച് ഡിജിആര്‍എഫ്എയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. ജൈറ്റക്‌സിലെ ജിഡിആര്‍എഫ്എയുടെ പവലിയനിലും രജിസ്‌ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക് സാങ്കേതിക വിദ്യയിലൂടെ നടപ്പിലാക്കുന്ന ഈ പദ്ധതി യുടെ വിശദാംശങ്ങളും അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ലഗേജ് പരിശോധന ഉള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക.

വളരെ വേഗത്തില്‍ രജിസ്ര്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജിഡിആര്‍എ അറിയിച്ചു. ദുബായ് വിമാനത്താവളത്തിലെ മുഴുവന്‍ ഗേറ്റുകളിലൂടെയും പാസ്പോര്‍ട്ടോ വീസയോ ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന സംവിധാനം ഈ വര്‍ഷം അവസാനതത്തോടെ നടപ്പിലാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കും എയര്‍പോര്‍ട്ട് അതോറിറ്റി തുടക്കം കുറിച്ച് കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.