
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1ൽ യാത്രക്കാർ ഇറങ്ങി വരുന്ന സ്ഥലത്തേക്ക് ടാക്സികൾക്കും സർക്കാർ അംഗീകൃത വാഹനങ്ങൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾ പാർക്കിങ് ടെർമിനലിൽ നിർത്തണം. സ്വകാര്യ വാഹനങ്ങളിൽ ടെർമിനലിനു മുന്നിലെത്തി യാത്രക്കാരെ കയറ്റാൻ ഇനി കഴിയില്ല. കാർ പാർക്ക് എ – പ്രീമിയം, ബി – ഇക്കോണമി എന്നിവയാണ് ടെർമിനൽ ഒന്നിലുള്ളത്.
അല്ലെങ്കിൽ വാലെ പാർക്കിങ്ങിനു വണ്ടികൾ നൽകാം. കാർ പാർക്ക് എയിൽ നിന്ന് നടന്നാൽ 5 മിനിറ്റിൽ ടെർമിനൽ ഒന്നിലെത്താം. ഇവിടത്തെ പാർക്കിങ് നിരക്ക് – 5 മിനിറ്റ് 5 ദിർഹം, 15 മിനിറ്റ് 15 ദിർഹം, 30 മിനിറ്റ് 30 ദിർഹം. രണ്ടു മണിക്കൂർ വരെ 40 ദിർഹം, 3 മണിക്കൂർ 55 ദിർഹം 4 മണിക്കൂർ 65 ദിർഹം, ഒരു ദിവസം 125 ദിർഹം, അതിനു ശേഷമുള്ള ഓരോ ദിവസവും 100 ദിർഹം.
കാർ പാർക്ക് ബിയിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ടെർമിനൽ ഒന്നിലെത്താം. പാർക്കിങ് നിരക്ക്– ഒരു മണിക്കൂർ 25 ദിർഹം, 2 മണിക്കൂർ 30 ദിർഹം, 3 മണിക്കൂർ 35 ദിർഹം, 4 മണിക്കൂർ 45 ദിർഹം, ഒരു ദിവസം 85 ദിർഹം, അധികമായി ഇടുന്ന ഓരോ ദിവസവും 75 ദിർഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല